Wednesday December 07, 2016
Latest Updates

ലിമറിക്കിലെ സോഫ്റ്റ്‌വെയര്‍ കമ്പനി പുതിയ 50 നിയമനം കൂടി നടത്തും

ലിമറിക്കിലെ സോഫ്റ്റ്‌വെയര്‍ കമ്പനി പുതിയ 50 നിയമനം കൂടി നടത്തും

ലിമറിക്ക്:ലിമറിക്കിലെ സോഫ്റ്റ്‌വെയര്‍ കമ്പനിയിലേക്ക് 50 പുതിയ നിയമനം കൂടി. കെംപ് ടെക്‌നോളജീസാണ് ഇപ്പോള്‍ ലിമറിക്കില്‍ അമ്പത് പുതിയ തൊഴിലവസരങ്ങള്‍ കൂടി സൃഷ്ടിച്ചിരിക്കുന്നത്.

ടെക്‌നോളജിയുമായി ബന്ധപ്പെട്ടുതന്നെയാണ് പൊസിഷനുകള്‍ നിശ്ചയിച്ചിരിക്കുന്നത്. യുഎസ് സോഫ്റ്റ്‌വെയര്‍ കമ്പനി കെംപ് ടെക്‌നോളജീസ് അടുത്ത മൂന്നുവര്‍ഷത്തിനിടയില്‍ തന്നെ ലിമറിക്കിലെ ഹെഡ്ക്വര്‍ട്ടേഴ്‌സിലുള്ള ഐറിഷ് വര്‍ക്ക്‌ഫോഴ്‌സ് 80തിനു മുകളില്‍ വര്‍ദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

ഐഡിഎ അയര്‍ലണ്ട് വഴി തൊഴില്‍ വകുപ്പിന്റെ പിന്തുണയും ഇവരുടെ നിക്ഷേപത്തിന് ലഭിച്ചിട്ടുണ്ട്.
കെംപിന്റെ ലിമറിക്കിലുള്ള ഇഎംഇഎ ഹെഡ്ക്വര്‍ട്ടേഴ്‌സ് കേന്ദ്രമാക്കിയാണ് പല മേഖലകളിലേക്കായി തൊഴില്‍ സാധ്യതകള്‍ തുറന്നിരിക്കുന്നത്. ബിരുദധാരികള്‍ക്കും ചില മേഖലകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലോക മാര്‍ക്കറ്റിംഗിലേക്കു തന്നെ വഴി തുറക്കപ്പെടുമെന്നതിനാലാണ് ലിമറിക്കിനെതന്നെ കമ്പനി തിരഞ്ഞെടുത്തതെന്നാണ് സിഇഒ റേ ഡൊണസ് പറഞ്ഞത്.
ഹ്യൂണ്ടായി, ഓഡി, ആര്‍ടിഇ എന്നിവ ഉള്‍പ്പെടെ 15,000ത്തോളം സോഫ്റ്റ്‌വെയര്‍ ക്ലയന്റുകളാണ് കെംപ് ടെക്‌നോളജീസിന് ഇപ്പോള്‍ ഉള്ളത്.

Scroll To Top