Sunday December 04, 2016
Latest Updates

ലിബിയയില്‍ നിന്ന് എത്തിയ നഴ്‌സുമാരുടെ രണ്ടാമത്തെ സംഘം ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്നു

ലിബിയയില്‍ നിന്ന് എത്തിയ നഴ്‌സുമാരുടെ രണ്ടാമത്തെ സംഘം ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്നു

ന്യൂഡല്‍ഹി: ലിബിയയില്‍ നിന്ന് എത്തിയ നഴ്‌സുമാരുടെ രണ്ടാമത്തെ സംഘം ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്നു. ലിബിയയില്‍ നിന്നുള്ള നഴ്‌സുമാരുടെ ആദ്യ സംഘം കൊച്ചിയില്‍ വിമാനമിറങ്ങിയപ്പോള്‍ ഇന്നലെ പുലര്‍ച്ചെ ഡല്‍ഹിയില്‍ വിമാനമിറങ്ങിയ നഴ്‌സുമാരാണ് നാട്ട്ടില്‍ എത്താനാകാതെ കുടുങ്ങിക്കിടക്കുന്നത്. ഇന്നലെ പുലര്‍ച്ചെ 2 മണിക്കാണ് നഴ്‌സുമാര്‍ ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. വിമാനടിക്കറ്റ് ശരിയാകാന്‍ മൂന്ന് ദിവസമെടുക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. അതിനാല്‍ മൂന്നു ദിവസം കഴിഞ്ഞേ ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനാകൂ.

എന്നാല്‍ തങ്ങള്‍ക്ക് നാട്ടിലേക്ക് മടങ്ങാല്‍ ട്രെയിന്‍ ടിക്കറ്റ് എങ്കിലും നല്‍കിയാല്‍ മതിയെന്നാണ് നഴ്‌സുമാര്‍ പറയുന്നത്. അതിനിടെ ഡല്‍ഹിയില്‍ എത്തിയ നഴ്‌സുമാരില്‍ നിന്ന് ബാഗേജിന് അധിക തുക ഈടാക്കിയെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ഡല്‍ഹിയിലുള്ള പ്രതിപക്ഷ നേതാവ് വിഎസ് നഴ്‌സുമാരെ സന്ദര്‍ശിച്ചു. വിമാന ടിക്കറ്റ് കിട്ടാതെ ഡല്‍ഹിയില്‍ കുടുങ്ങിയ നഴ്‌സുമാരെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു.

Scroll To Top