Friday December 09, 2016
Latest Updates

ലിഫി കപ്പ് ചെസ്സ് ടൂര്‍ണ്ണമെന്റ് ഫൈനല്‍ ഇന്ന് ലൂക്കന്‍ കേരളാ ഹൗസില്‍

ലിഫി കപ്പ് ചെസ്സ് ടൂര്‍ണ്ണമെന്റ് ഫൈനല്‍  ഇന്ന്  ലൂക്കന്‍ കേരളാ ഹൗസില്‍

ലൂക്കന്‍ :ബ്ലഞ്ചര്‍ട്‌സ്ടൗണ്‍ ചെസ്സ് ക്ലബ്ബും കേരളഹൗസ് ചെസ് ക്ലബ്ബും തമ്മില്‍ നടക്കുന്ന ലിഫികപ്പ് ചെസ് ടൂര്‍ണ്ണമെന്റ് ഫൈനലിന്റെ 2ാം പാദമത്സരങ്ങള്‍ 25 ശനിയാഴ്ച (ഇന്ന്) വൈകുന്നേരം 3:30 മുതല്‍ കേരള ഹൗസ് ആസ്ഥാനമായ ലൂക്കനിലെ ബാലിയോഗന്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടക്കുന്നതാണ്.നവംബര്‍ 30 ന് നടന്ന ആദ്യ പാദമത്സരങ്ങളില്‍ ഇരു ക്ലബ്ബുകളിലെയും 30 കുട്ടികള്‍ വീതം മത്സരത്തില്‍ പങ്കെടുത്തിരുന്നു. പോയിന്റ് നിലയില്‍ തുല്യമായി നില്‍ക്കുന്ന ഇരു ക്ലബ്ബുകളുടെയും മത്സരങ്ങള്‍ ചെസ് പ്രേമികള്‍ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുത്.

ബ്ലാഞ്ചര്‍ട്‌സ്ടൗണ്‍ ചെസ് ക്ലബ്ബിന്റെ ജോണ്‍ ഡിലാനിയും കേരളഹൗസിന്റെ ജയദേവന്‍ മാസ്റ്ററുമാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്. ഫൈനലിലെ വിജയികള്‍ക്ക് പുറമേ ഓരോ മത്സരാര്‍ത്ഥിക്കും കേരള ഹൗസ് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണ്. ആദ്യപാദത്തില്‍ മത്സരിച്ച എല്ലാ കുട്ടികളും അന്നേ ദിവസം 3:30 ന് എത്തിച്ചേരേണ്ടതാണ്. ലിഫികപ്പിന്റെ ഫൈനല്‍ മത്സര വേദിയിലേയ്ക്ക് അയര്‍ലന്‍ഡിലെ എല്ലാ ചെസ് പ്രേമികളേയും സ്വാഗതം ചെയ്യുന്നതായി കേരള ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

Scroll To Top