Sunday December 11, 2016
Latest Updates

ലിന്‍ ബോയലിന്‍,നേസ ചില്‍ഡേഴ്‌സ്,ബ്രിയാന്‍ ഹെയ്‌സ് എന്നിവര്‍ക്ക് വിജയം 

ലിന്‍ ബോയലിന്‍,നേസ ചില്‍ഡേഴ്‌സ്,ബ്രിയാന്‍ ഹെയ്‌സ് എന്നിവര്‍ക്ക് വിജയം 

ഡബ്ലിന്‍: യൂറോപ്യന്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ സിന്‍ ഫിന്‍ സ്ഥാനാര്‍ത്ഥി ലിന്‍ ബോയ്‌ലിന്‍,സ്വതന്ത്ര സ്ഥാനാര്‍ഥി നേസ ചില്‍ഡേഴ്‌സ്,ഫിന ഗേലിന്റെ ബ്രിയാന്‍ ഹെയ്‌സ് എന്നിവര്‍ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലിമെന്റിന്റെ ഡബ്ലിന്‍ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 

ആദ്യ എണ്ണലില്‍ 84,000 വോട്ടുകള്‍ നേടി ക്വോട്ടയായ 88,144 വോട്ടുകള്‍ ബോയ്‌ലിന്‍ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി സിന്‍ ഫിന്‍ പാര്‍ട്ടിയിലെ സജീവ പ്രവര്‍ത്തകയാണ് ലിന്‍ ബോയ്‌ലിന്‍. തനിക്ക് ലഭിച്ച ജനപിന്തുണയില്‍ നന്ദി ഉണ്ടെന്ന് ബോയ്‌ലിന്‍ പറഞ്ഞു. യൂറോപ്യന്‍ പാര്‍ലമെന്റിന്റെ സാമ്പത്തിക നയങ്ങളില്‍ വിരോധമുള്ളവര്‍ തനിക്ക് വോട്ട് ചെയ്തതായും അവര്‍ പറഞ്ഞു.

ആദ്യഘട്ടത്തില്‍ അഞ്ചാമത് നിന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി നേസ ചില്‍ഡേഴ്‌സ് നാടകീയമായി രണ്ടാമതെത്തിയതാണ് ഇന്ന് വെളുപ്പിന് രാഷ്ട്രീയ പാര്‍ട്ടികളെ ഞെട്ടിച്ചു കളഞ്ഞത്.നേസ ചില്‍ഡര്‍ 73598 വോട്ടുകള്‍ നേടിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. മൂന്ന് സീറ്റുകളുള്ള മണ്ഡലത്തിലെ മൂന്നാം സീറ്റ് ബ്രയാന്‍ ഹേയ്‌സ് 73405 വോട്ട് നേടി ഉറപ്പിക്കുകയായിരുന്നു.ഇവര്‍ക്ക് കടുത്ത മത്സരം ഒരുക്കി 72256 വോട്ട് നേടിയ എമന്‍ രയോന്‍സ് തൊട്ടുപിന്നിലെത്തിയെങ്കിലും നാലാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. 

ഗ്രീന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ റയോന്‍സ് റീ കൌണ്ടിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്.ഇന്ന് ഉച്ചയോടെ ഇതിന്റെ തീരുമാനം ഉണ്ടായേക്കും.

അതേസമയം മറ്റൊരു പ്രമുഖ സ്ഥാനാര്‍ത്ഥിയായ മേരി ഫിറ്റ്‌സ്പാട്രിക് എലിമിനേറ്റ് ചെയ്യപ്പെട്ടു. അഞ്ചാമത്തെ എണ്ണലിലാണ് മേരി ഫിറ്റ്‌സ്പാട്രിക് എലിമിനെറ്റ് ചെയ്യപ്പെട്ടത്. 50,000 വോട്ടുകളാണ് അവര്‍ നേടിയത്. 

ലേബറിന്റെ പ്രമുഖ സ്ഥാനാര്‍ത്ഥിയായ എമര്‍ കോസ്റ്റലയും എലിമിനേറ്റ് ചെയ്യപ്പെട്ടു. നാലാമത്തെ എണ്ണലില്‍ 27,000 വോട്ടുകള്‍ നേടിയാണ് അവര്‍ എലിമിനേറ്റ് ചെയ്യപ്പെട്ടത്. പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ബ്രിട് സ്മിത്ത് 23,875 വോട്ടുകള്‍ നേടിയപ്പോള്‍ പോള്‍ മര്‍ഫി 29,953 വോട്ടുകള്‍ നേടി.

അയര്‍ലണ്ടിലെ മറ്റു രണ്ടു മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ ഇന്ന് രാവിലെ പുനരാരംഭിക

Scroll To Top