Friday December 09, 2016
Latest Updates

ലാല്‍ ജോസ്- സുരേഷ് ജോസഫ് യാത്രാ  സംഘത്തിന്   ഇന്ന് ലീമറിക്കിലും ,കോര്‍ക്കിലും സീകരണം നല്‍കും

ലാല്‍ ജോസ്- സുരേഷ് ജോസഫ് യാത്രാ  സംഘത്തിന്   ഇന്ന് ലീമറിക്കിലും ,കോര്‍ക്കിലും സീകരണം നല്‍കും

ഡബ്ലിന്‍ :സുരേഷ് ജോസഫും ,ലാല്‍ ജോസും നടത്തുന്ന കൊച്ചി-ലണ്ടന്‍ റിക്കാര്‍ഡ് െ്രെഡവ് യാത്രാ സംഘത്തിനു ഇന്ന് (ബുധന്‍ )ലിമറിക്കിലും,കോര്‍ക്കിലും അയര്‍ലണ്ടിലെ മലയാളി സമൂഹം സ്വീകരണം സ്വീകരണം നല്‍കും .

ഡബ്ലിനില്‍ നിന്നും രാവിലെ 8.30 നു പുറപ്പെടുന്ന സംഘം 10.30 നു ലിമറിക്കില്‍ എത്തും.മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ലിമറിക്കിലെ സ്വീകരണ പരിപാടി ഒരുക്കിയിരിക്കുന്നത്.രഹീനിലെ 15,കോര്‍ട്ട് ഫീല്‍ഡില്‍ ഉള്ള MYCA സെക്രട്ടറി രാജേഷ് സെബാസ്റ്റ്യന്റെ വസതിയിലാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്.

ലിമറിക്കിലെ സ്വീകരണത്തെ തുടര്‍ന്ന് കോര്‍ക്കിലേയ്ക്ക് തിരിക്കുന്ന സംഘത്തിന് കോര്‍ക്കിലെ മലയാളി സമൂഹം ബിഷപ്‌സ് ടൌണ്‍ ബാറിലാണ് വരവേല്പ്പ് നല്‍കുക. 

നാളെ ലിമറിക്ക് ,കോര്‍ക്ക് എന്നിവിടങ്ങളിലൂടെ യാത്ര ചെയ്ത് സംഘം റോസ് ലെയറില്‍ വെച്ചു അയര്‍ലണ്ടിലെ പര്യടനം അവസാനിപ്പിച്ചു നാളെ രാവിലെ ഫെറിയില്‍ ലണ്ടനിലേയ്ക്ക് പോകും

Scroll To Top