Sunday December 04, 2016
Latest Updates

ലാല്‍ ജോസ് സംഘത്തിന് ഡബ്ലിനില്‍ ആവേശോജ്വലമായ സ്വീകരണം

ലാല്‍ ജോസ് സംഘത്തിന് ഡബ്ലിനില്‍ ആവേശോജ്വലമായ സ്വീകരണം


ഡബ്ലിന്‍: സാഹസികയാത്രയിലൂടെ മനുഷ്യ സഹോദര്യത്തിന്റെ സന്ദേശവും നല്‍കി കൊച്ചിയില്‍ നിന്നും ലണ്ടനിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ ഭൂഖണ്ഡങ്ങള്‍ കടന്നു ഡബ്ലിനില്‍ എത്തിയ ചലച്ചിത്ര സംവിധായകന്‍ ലാല്‍ ജോസിനും,യാത്രാസംഘ തലവന്‍ കൂടിയായ സുരേഷ് ജോസഫിനും ഡബ്ലിന്‍ പൗരാവലി ആവേശോജ്ജ്വലമായ സ്വീകരണം നല്‍കി.

ഫീനിക്‌സ് പാര്‍ക്കില്‍ നടത്തപ്പെട്ട പ്രധാന സ്വീകരണത്തില്‍ അന്തര്‍ദേശീയ സഞ്ചാരികള്‍ക്ക് നഗരത്തിന്റെ ആദരം ഏകാന്‍ ഡബ്ലിന്‍ നഗരത്തിന്റെ മേയര്‍ നേരിട്ടെത്തി.ഇന്ത്യന്‍ എംബസിയും മലയാളം സാംസ്‌കാരിക സംഘടനയും ,ഡബ്ലിനിലെ മറ്റു മലയാളി സംഘടനകളും സംയുക്തമായാണ് സ്വീകരണ പരിപാടികള്‍ ഒരുക്കിയത്.

പ്രധാന കവാടത്തില്‍ എത്തിയ യാത്രാ സംഘത്തെയും,ഡബ്ലിന്‍ മേയറെയും,മലയാളം ഭാരവാഹികളായ ജോബിന്‍ പാലത്തിങ്കല്‍,വി ഡി രാജന്‍,ജോജി അബ്രഹാം എന്നിവരും മറ്റു സംഘടനാ നേതാക്കളും ചേര്‍ന്നു സ്വീകരിച്ചു.

ലാല്‍ ജോസിന്റെ ചിത്രങ്ങളിലെ ഗാനങ്ങളാല്‍ ചിട്ടപ്പെടുത്തിയ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു കൊണ്ടാണ് ഡബ്ലിനിലെ പുതുതലമുറയിലെ കുട്ടികളും യുവജനങ്ങളും യാത്രാ സംഘത്തിന്റെ വരവില്‍ സന്തോഷം രേഖപ്പെടുത്തിയത്.

തുടര്‍ന്ന് വിസിറ്റേഴ്‌സ് സെന്ററില്‍ ചേര്‍ന്ന സ്വീകരണ യോഗത്തില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി പാര്‍ഥ റായി ആധ്യക്ഷത വഹിച്ചു.ഡബ്ലിന്‍ മേയര്‍ ക്രിസ്റ്റി ബാര്‍ക്ക് ഉദ്ഘാടനം നിര്‍വഹിച്ച യോഗത്തില്‍ വെച്ച് ഡബ്ലിന്‍ മലയാളികളുടെ സ്‌നേഹാദരങ്ങളുടെ പ്രതീകമായി യാത്രാ സംഘ തലവന്‍ സുരേഷ് ജോസഫിന് ബേബി പെരേപ്പാടനും,ലാല്‍ ജോസിനു ജോജി അബ്രാഹവും ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.വിവിധ സംഘടനാ പ്രതിനിധികളായ സൈലോ സാം (വേള്‍ഡ് മലയാളി കൗണ്‍സില്‍)ലിംഗ്വിന്‍സ്റ്റാര്‍ (ഓ ഐ സി സി )മാര്‍ട്ടീന്‍ പുലിക്കുന്നേല്‍ (വേള്‍ഡ് മലയാളി കൌണ്‍സില്‍ )എന്നിവരും ആശംസകള്‍ നേര്‍ന്നു 

അലക്‌സ് ജേക്കബ് സ്വാഗതവും,ജോബിന്‍ സ്‌കറിയ നന്ദിയും പറഞ്ഞു.ദേശീയ ഗാനത്തോടെ യോഗം സമാപിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ ഡബ്ലിനിലെ നഗര കാഴ്ച്ചകള്‍ കണ്ട യാതാസംഘം ഇന്ത്യന്‍ എംബസിയും സന്ദര്‍ശിച്ചു.

ഫോട്ടോ :സുനില്‍ ഫ്രാന്‍സീസ്  l danl dan 2l mey
lml
DSC_0241

Scroll To Top