Monday December 05, 2016
Latest Updates

ലാല്‍ ജോസ് സംഘത്തിന്റെ റെക്കോര്‍ഡ് ഡ്രൈവിന് ‘ ഓഗസ്റ്റ് 26 ന് ഡബ്ലിനില്‍ ഉജ്ജ്വല സ്വീകരണം

ലാല്‍ ജോസ് സംഘത്തിന്റെ റെക്കോര്‍ഡ് ഡ്രൈവിന് ‘ ഓഗസ്റ്റ് 26 ന് ഡബ്ലിനില്‍ ഉജ്ജ്വല സ്വീകരണം

ഡബ്ലിന്‍ :കൊച്ചിന്‍ ടു ലണ്ടന്‍ റോഡ് ട്രിപ്പ് നടത്തുന്ന സുരേഷ് ജോസഫും,ലാല്‍ ജോസുമടങ്ങുന്ന റെക്കോര്‍ഡ് ഡ്രൈവ് ടീമിന്ഡബ്ലിനില്‍ ഓഗസ്റ്റ് 26 ന് വന്‍വരവേല്പ്പ് നല്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു.ഇന്ത്യന്‍ എംബസിയുടെയും അയര്‍ലണ്ടിലെ എല്ലാ സംഘടനകളുടെയും സഹകരണത്തോടെ , പ്രമുഖ സാംസ്‌കാരിക സംഘടനയായ ‘മലയാളം അയര്‍ലണ്ടിന്റെ നേതൃത്വത്തിലാണ് ഡബ്ലിനിലെ ഫിനിക്‌സ് പാര്‍ക്കിലുള്ള വിസിറ്റര്‍ സെന്ററില്‍ സ്വീകരണ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

സ്വീകരണ പരിപാടിയില്‍ പ്രധാന അഥിതികളായി ലോര്‍ഡ് ഡബ്ലിന്‍ മേയര്‍ ക്രിസ്റ്റി ബര്‍ക്ക്, ഇന്ത്യന്‍ അംബാസിഡര്‍ രാധിക ലാല്‍ ലോകേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.

വിവിധ സംസ്‌കാരിക പരിപാടികളും ഇതോടൊപ്പം ഒരുക്കുന്നുണ്ട്.കുട്ടികള്‍ക്കായി വിശാലമായ പ്ലേ ഗ്രൌണ്ട് അടക്കം അതിവിശാലമായ സൌകര്യങ്ങള്‍ ഫിനിക്‌സ് പാര്‍ക്കിലെ വിസിറ്റര്‍ സെന്ററിന് അനുബന്ധമായുണ്ട്.

വിശദ വിവരങ്ങള്‍ക്ക് : ജോജി എബ്രഹാം :0871607720,രാജന്‍ ദേവസ്യ : 0870573885 

Scroll To Top