Saturday December 10, 2016
Latest Updates

ലാല്‍ ജോസും സംഘവും കൊച്ചിയില്‍ നിന്ന് പുറപ്പെട്ടു; ഓഗസ്റ്റില്‍ അയര്‍ലണ്ടില്‍ എത്തും

ലാല്‍ ജോസും സംഘവും കൊച്ചിയില്‍ നിന്ന് പുറപ്പെട്ടു; ഓഗസ്റ്റില്‍ അയര്‍ലണ്ടില്‍ എത്തും

കൊച്ചി: സംവിധായകന്‍ ലാല്‍ ജോസും സംഘവും ലോകസഞ്ചാരം തുടങ്ങി. ഇന്ന് കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ച ലാല്‍ ജോസും സംഘവും 27 രാജ്യങ്ങള്‍ സഞ്ചരിച്ച് ലണ്ടനില്‍ എത്തും. കാര്‍ മാര്‍ഗമാണ് സഞ്ചാരം.  റോഡുമാര്‍ഗമുളള യാത്രകളിലൂടെ റെക്കോര്‍ഡ് നേടിയ സുരേഷ് ജോസഫും സ്മാര്‍ട്ട് ഡ്രൈവ് മാഗസിന് ചീഫ് ഇഡിറ്റര്‍ ബൈജു എന്‍. നായരുമാണ് ലാല്‍ ജോസിന്റെ സംഘത്തിലുള്ളത്.

യാത്രയുടെ ഭാഗമായി ലാല്‍ ജോസും സംഘവും അയര്‍ലണ്ടിലും എത്തുന്നുണ്ട്. ഓഗസ്റ്റിലാണ് സംഘം അയര്‍ലണ്ടില്‍ എത്തുന്നത്. ഓഗസ്റ്റ് 28 ന് സംഘം ബെല്‍ഫാസ്റ്റില്‍ നിന്ന് ഡബ്ലിനില്‍ എത്തും.നാല് ദിവസമാണ് അയര്‍ലണ്ടിലൂടെയുള്ള യാത്ര. ലോകസമാധാനം, ഇന്ത്യന്‍ സിനിമയുടെ നൂറുവര്‍ഷം, കേരള ടൂറിസം എന്നീ സന്ദേശങ്ങളുമായാണ് സംഘത്തിന്റെ സഞ്ചാരം. രണ്ട് ഭൂഗണ്ടങ്ങളിലായി 27 രാജ്യങ്ങളില്‍ സംഘം യാത്ര ചെയ്യും. ലണ്ടനിലാണ് യാത്ര അവസാനിക്കുന്നത്.

നോര്‍വേ, ഹോളണ്ട്, ഫ്രാന്‍സ്, ബെല്‍ജിയം എന്നീ രാജ്യങ്ങള്‍ താണ്ടിയാകും സംഘം അയര്‍ലണ്ടില്‍ എത്തുക. അയര്‍ലണ്ടില്‍ നിന്ന് ലണ്ടനില്‍ എത്തുന്ന ലാല്‍ ജോസും സംഘവും ലണ്ടനില്‍ യാത്ര അവസാനിപ്പിക്കും. സംഘം 75 ദിവസം കൊണ്ട് 24,000 കിലോമീറ്റര്‍ സഞ്ചരിക്കും.

Scroll To Top