Friday December 09, 2016
Latest Updates

ലാല്‍ ജോസിന് ഇത് സാഹസിക യാത്രാക്കാലം,ഓഗസ്റ്റ് 28 മുതല്‍ അയര്‍ലണ്ടില്‍ പര്യടനം

ലാല്‍ ജോസിന് ഇത് സാഹസിക യാത്രാക്കാലം,ഓഗസ്റ്റ് 28 മുതല്‍ അയര്‍ലണ്ടില്‍ പര്യടനം

ഡബ്ലിന്‍ :മീശ മാധവന്റെയും,ഇമ്മാനുവേലിന്റെയും സംവിധായകന് ഇത് സാഹസിക യാത്രയുടെ കാലം.ലോകം കീഴടക്കാന്‍ ഒരു യാത്ര നടത്താനുള്ള ഒരുക്കത്തിലാണ് പ്രശസ്ഥ സിനിമാ സംവിധായകന്‍ ലാല്‍ ജോസും സംഘവും. കൊച്ചിയില്‍ നിന്നും തുടങ്ങി 75 ദിവസങ്ങള്‍ കൊണ്ട് 27 രാജ്യങ്ങളിലായി 24000 കിലോ മീറ്റര്‍ കാറില്‍ യാത്ര ചെയ്ത് ആഗസ്റ്റ് 28 ന് സംഘം ബെല്‍ഫാസ്റ്റില്‍ നിന്നും ഡബ്ലിനില്‍ എത്തും.നാല് ദിവസം അയര്‍ലണ്ടിലെ വിവിധ നഗരങ്ങളില്‍ മലയാളി സമൂഹത്തോടൊപ്പം ചിലവഴിക്കുന്ന സംഘം 31 ന് റോസ്ലെയറില്‍ നിന്നും യൂ.കെ യിലേയ്ക്കു യാത്രയാകും.ലിമറിക്ക് ,കോര്‍ക്ക്,റോസ്ലയര്‍ എന്നിവിടങ്ങളില്‍ ഇവര്‍ പര്യടനത്തിന്റെ ഭാഗമായി എത്തുന്നുണ്ട്.

കേരളാ ടൂറിസത്തിന്റെ പെരുമ ലോകത്തെ അറിയിക്കാനും,മലയാള സിനിമയുടെ എഴുപത്തിയഞ്ച് സംവത്സരങ്ങളുടെ ചരിത്രം വിളംബരം ചെയ്യാനും,ലോകസമാധാനം എന്ന മഹത്തായ സന്ദേശം പ്രചരിപ്പിക്കാനുമാണ് മൂവര്‍ സംഘം ഈ യാത്ര കൊണ്ട് ഉദ്ദേശിക്കുന്നത്.

ചൈന,റഷ്യ,പോളണ്ട്,ചെക്ക് റിപ്പബ്ലിക്,ഇറ്റലി ,ജര്‍മിനി,യൂ കെ വഴിയാണ് സാഹസിക യാത്ര അയര്‍ലണ്ടില്‍ എത്തുന്നത്.

ഗ്രാമ ജീവിതത്തിന്റെ കഥ പറയുന്ന കേരളത്തിന്റെ പ്രിയപ്പെട്ട ചലച്ചിത്രകാരനൊപ്പം സംഘത്തെ നയിക്കുന്നത് സാഹസിക ടൂറിസരംഗത്ത് തനതുമുദ്രപതിപ്പിച്ച സുരേഷ് ജോസഫാണ്.ലോകമെമ്പാടും നിരവധി സാഹസിക യാത്രകള്‍ നടത്തി ലിംക ബുക്ക് ഓഫ് റിക്കോര്‍ഡ്‌സില്‍ ഉള്‍പ്പെട്ടിട്ടുള്ള സുരേഷ് ജോസഫ് എഴുത്തുകാരന്‍ കൂടിയാണ്.ദുബായ് പോര്‍ട്ടിന്റെ മുന്‍ ജനറല്‍ മാനേജര്‍ കൂടിയാണ് ഇദ്ദേഹം.പ്രമുഖ ഓട്ടോ ജേര്‍ണലിസ്റ്റായ ബൈജു എന്‍ നായരാണ് സംഘത്തിലെ മൂന്നാമന്‍.

Scroll To Top