Sunday December 04, 2016
Latest Updates

ലാല്‍ ജോസിന്റെ ലോക യാത്രാ സംഘത്തില്‍ അഭിപ്രായ ഭിന്നത: ബൈജു ഒറ്റയ്ക്ക് യാത്ര തുടരും 

ലാല്‍ ജോസിന്റെ ലോക യാത്രാ സംഘത്തില്‍ അഭിപ്രായ ഭിന്നത: ബൈജു ഒറ്റയ്ക്ക് യാത്ര തുടരും 

ഡബ്ലിന്‍ :75 ദിവസങ്ങള്‍ കൊണ്ട് 27 നഗരങ്ങള്‍ സന്ദര്‍ശിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചിയില്‍ നിന്നും ലണ്ടനിലേക്ക് റോഡ് മാര്‍ഗം യാത്ര പോയ ലാല്‍ ജോസ് സംഘത്തില്‍ അഭിപ്രായവ്യത്യാസം. അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് സംഘത്തില്‍ നിന്നും ഒരാള്‍ യാത്രയില്‍ നിന്നും പിന്‍മാറി.

ടോപ്പ് ഗിയര്‍ മാഗസിന്‍ എഡിറ്ററായ ബൈജു എന്‍ നായരാണ് യാത്രയില്‍ നിന്നും പിരിഞ്ഞത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ബൈജു ഇക്കാര്യം വ്യക്തമാക്കിയത്.

‘ഞങ്ങളുടെ ടീമിന്റെ തലവനായ സുരേഷ് ജോസഫ് ഐആര്‍എസ് ഓഫീസറെ പോലെയാണ് പെരുമാറുന്നത്. ഒരു സഹയാത്രികനെ പോലെ തോന്നുന്നില്ല. അദേഹത്തോടൊപ്പം യാത്രം ചെയ്യാന്‍ ബുദ്ധിമുട്ടാണ്. അതിനാല്‍ ഞാന്‍ യാത്രയില്‍ നിന്ന് പിന്‍മാറി. യുറോപിലെ മറ്റ് രാജ്യങ്ങള്‍ ഞാന്‍ ഒറ്റയ്ക്ക് യാത്ര ചെയ്യും.’ എന്നതാണ് ബൈജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

75 ദിവസം കൊണ്ട് 27 രാജ്യങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു സംഘത്തിന്റെ പദ്ധതി. കാറില്‍ 24,000 കിലോമീറ്റര്‍ പിന്നിടുമെന്ന് പ്രഖ്യാപിച്ചിരുന്ന ഈ സാഹസിക യാത്ര ഏഷ്യ, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഫോര്‍ഡ് എന്‍ഡേവര്‍ 2010 ഓട്ടോമാറ്റിക് കാറിലായിരുന്നു മൂവരുടെയും യാത്ര.

നേപ്പാള്‍, ചൈന, കസാഖിസ്ഥാന്‍, റഷ്യ, ഫിന്‍ലാന്‍ഡ്, പോളണ്ട്, ഓസ്ട്രിയ, ഹംഗറി, ഇറ്റലി, ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, ബല്‍ജിയം, ഫ്രാന്‍സ്, അയര്‍ലണ്ട് എന്നീ രാജ്യങ്ങള്‍ കടന്ന് ലണ്ടനിലെത്താനായിരുന്നു പദ്ധതി. ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികം, കേരളാ ടൂറിസം എന്നീ സന്ദേശങ്ങളുമായാണ് ഇവര്‍ യാത്ര പുറപ്പെട്ടത്

Scroll To Top