Saturday December 03, 2016
Latest Updates

ലാല്‍ ജോസിന്റെ നീനയാകാന്‍ മുന്‍ മിസ് കേരള ദീപ്തി സതി

ലാല്‍ ജോസിന്റെ നീനയാകാന്‍ മുന്‍ മിസ് കേരള ദീപ്തി സതി

ലാല്‍ ജോസ് ചിത്രം നീനയിലെ കേന്ദ്ര കഥാപാത്രമാകാന്‍ മുന്‍ മിസ് കേരള ദീപ്തി സതി. ദീര്‍ഘ നാള്‍ നീണ്ട അന്വേഷണത്തിലൊടുവിലാണ് ലാല്‍ ജോസ് തന്റെ നായികയെ കണ്ടെത്തിയത്. നീന, നളിനി എന്നീ സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ ആന്‍ അഗസ്റ്റിനാണ് മറ്റൊരു പ്രധാന കഥാപാത്രം അഭിനയിക്കുന്നത്. വിവാഹ ശേഷം ആന്‍ അഗസ്റ്റിന്‍ അഭിനയിക്കുന്ന ആദ്യ ചിത്രമാണ് നീന.

പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുന്ന കഥാപാത്രമാണ് നീന. ഈ വേഷം അഭിനയിക്കുന്നതിന് വേണ്ടിയുള്ള നടിക്ക് വേണ്ടിയുള്ള അന്വേഷണമാണ് ദീപ്തി സതിയില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ഫെമിന മിസ് ഇന്ത്യ മത്സരത്തില്‍ ദീപ്തി ആദ്യ പത്ത് പേരില്‍ ഉള്‍പ്പെട്ടിരുന്നു. സിനിമ നടിയാകണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ തന്റെ സിനിമയിലെ രംഗപ്രവേശം ലാല്‍ ജോസ് ചിത്രത്തിലൂടെയാകുമെന്ന് പ്രതീക്ഷിച്ചില്ല. ഇത് സ്വപ്ന തുല്യമായ നേട്ടമാണെന്നും ദീപ്തി സതി പറഞ്ഞു.

നിര്‍മ്മാതാവ് കൂടിയായ വിജയ് ബാബുവാണ് നീനയിലെ നായകന്‍.

Scroll To Top