Friday December 09, 2016
Latest Updates

ലാലോ കമലോ മികച്ചത് ? ‘പാപനാശത്തെ ഉറ്റു നോക്കി പ്രേക്ഷകര്‍ 

ലാലോ കമലോ മികച്ചത് ? ‘പാപനാശത്തെ ഉറ്റു നോക്കി പ്രേക്ഷകര്‍ 

lal thodupuzhaഉലകനായകന്‍ കമല്‍ഹാസന്‍ നായകനായ പാപനാശത്തിന്റെ ഷൂട്ടിംങ് തൊടുപുഴയില്‍ പുരോഗമിക്കുകയാണ്. മലയാളത്തിലെ എക്കാലത്തെയും ഹിറ്റായ ദൃശ്യം എന്ന സിനിമയുടെ തമിഴ് റീമേക്കാണ് പാപനാശം. ദൃശ്യത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ച് ഭദ്രമാക്കിയ ജോര്‍ജ്കുട്ടിയുടെ വേഷത്തിലാണ് കമല്‍ഹാസന്‍ എത്തുന്നത്.

ദേശവും ഭാഷയും പെരുമാറ്റ ശൈലികളുമൊക്കെ ചിത്രത്തില്‍ തുലോം വിത്യാസമാണെങ്കിലും അടിസ്ഥാനപരമായി കഥയ്ക്കും വൈകാരിക നിമിഷങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും ഒട്ടും വിത്യാസമില്ലെന്നതാണ് വാസ്തവം. ആയതിനാല്‍ തന്നെ മലയാളിക്ക് വിശിഷ്യ മോഹന്‍ലാല്‍ കമല്‍ഹാസന്‍ അഭിനയം ത്രാസിലാക്കാനുള്ള അപൂര്‍വ്വ അവസരമാണ് കൈവന്നിരിക്കുന്നത്. ഒപ്പം തമിഴര്‍ക്ക് തങ്ങളുടെ ഉലകനായകന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സദാ മുണ്ടും ഷര്‍ട്ടും അണിഞ്ഞ് താരപരിവേഷങ്ങളില്ലാതെ ഭൂമിയിലേയ്ക്ക് ഇറങ്ങിവന്ന് അഭിനയിക്കുന്നതും കാണാം. 

മോഹലാലിന്റെ ജോര്‍ജുകുട്ടിയുടെ വേഷം തമിഴിലേത്തുമ്പോള്‍ എത്രമാത്രം കമലിന് അതിന് പുതുമ നല്‍കാന്‍ കഴിയുമെന്നാണ് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. 

ദൃശ്യത്തിന്റെ സംവിധായകനായ ജിത്തു ജോസഫ് തന്നെയാണ് തമിഴില്‍ പാപനാശത്തിന്റെയും സംവിധായകന്‍. ചിത്രത്തില്‍ നായികയായെത്തുന്നത് മലയാളികളുടെ ഇഷ്ടതാരമായ ഗൌതമിയാണ്. വില്ലന്‍ പോലീസുകാരന്റെ വേഷത്തില്‍ എത്തുന്നത് മറ്റൊരു മലയാളിതാരം കലാഭവന്‍ മണിയാണ്. പാപനാശം കമല്‍ഹാസനു മലയാള മണ്ണിലേക്ക് ഒരിടവേളയ്ക്ക് ശേഷം വീണ്ടും വരവേല്‍പ്പ് നല്‍കുമെന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്

Scroll To Top