Thursday December 08, 2016
Latest Updates

ലാലേട്ടന്റെ പെരുച്ചാഴിയില്‍ ആന്‍ഡ്രിയയുടെ പാട്ടും

ലാലേട്ടന്റെ പെരുച്ചാഴിയില്‍ ആന്‍ഡ്രിയയുടെ പാട്ടും

ന്നയും റെസൂലിനും ശേഷം ആന്‍ഡ്രിയ ജെറാമിയ വീണ്ടും മലയാളത്തില്‍ എത്തുന്നു. പക്ഷേ ഇത്തവണ ഗായികയുടെ റോളിലാണ് ആന്‍ഡ്രിയ എത്തുന്നത്. അരുണ്‍ വൈദ്യനാദന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ പെരുച്ചാഴിയിലാണ് ആന്‍ഡ്രിയ പാട്ടുമായി എത്തുന്നത്. അടിപൊളി ശൈലിയിലുള്ള യുവതലമുറയെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഒരു ഗാനമാകും ഇതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ചിത്രം നിര്‍മ്മിക്കുന്ന ഫ്രൈഡേ ഫിലിംസ് ഹൗസിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിച്ചത്. അഭിനയ രംഗത്തും ഗാന രംഗത്തും ഒരുപോലെ സജീവമായ ആന്‍ഡിയ ഇത് ആദ്യമായാണ് മലയാളത്തില്‍ പാടുന്നത്. നേരത്തെ തെന്നിന്ത്യയില്‍ മലയാളം ഒഴികെ ഒട്ടുമിക്ക ഭാഷകളിലും ആന്‍ഡ്രിയ പാടിയിട്ടുണ്ട്.

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ സാന്ദ്ര തോമസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബാബുരാജ്, അജു വര്‍ഗീസ്, ശങ്കര രാമകൃഷ്ണന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്. രാഗിണി നന്ദ്വാനിയാണ് ചിത്രത്തില്‍ മോഹന്‌ലാലിന്റെ നായിക. ചിത്രം ജൂണില്‍ തീയറ്ററുകളില്‍ എത്തും.

Scroll To Top