Monday December 05, 2016
Latest Updates

ലാലിനും ‘കൃഷി ജീവിതം തന്നെ’

ലാലിനും ‘കൃഷി ജീവിതം തന്നെ’

മലയാളികളുടെ സൂപ്പര്‍ താരം മമ്മൂട്ടിക്ക് പിന്നാലെ മെഗാസ്റ്റാര്‍ ലാലേട്ടനും കാര്‍ഷികരംഗത്തേക്ക് ചുവട് വെക്കുന്നു. തന്റെ ഒഫീഷ്യല്‍ ബ്ലോഗില്‍ ആറു പേജോളം വിവരണങ്ങള്‍ കൊടുത്താണ് മലയാളികളുടെ ലാലേട്ടന്‍ കാര്‍ഷിക വൃത്തിയിലേക്ക് ചുവടു വച്ചിരിക്കുന്നത്.

കേരള സംസ്കാരതോട് കാര്‍ഷിക രംഗം എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം ബ്ലോഗില്‍ എഴുതി. ‘കൃഷി ജീവിതം തന്നെ’ എന്ന തലവാചകത്തോടെയാണ് ലേഖനം ആരംഭിച്ചിരിക്കുന്നത്. ചിങ്ങമാസം പിറന്നപ്പോള്‍ മാധ്യമങ്ങളില്‍ വന്ന ചിത്രങ്ങളും വാര്‍ത്തകളും ഒക്കെയാണ് ഇപ്പോള്‍ തന്നെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ലാലേട്ടന്‍ പറഞ്ഞു.

പണ്ട് കാലത്ത് കേരളത്തിലെ എല്ലാ വീട്ടുതൊടികളിലും നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ഭക്ഷണസാധനങ്ങള്‍ നമ്മള്‍ തന്നെ കൃഷി ചെയ്തിരുന്നു. എന്നാല്‍ പിന്നീട് തലമുറകള്‍ മാറിവന്നപ്പോള്‍ മേലാകെ ചളി പുരട്ടുന്ന ഒരു തൊഴില്‍ മാത്രമായി കൃഷി മാറുകയായിരുന്നെന്നു ലാലേട്ടന്‍ ബ്ലോഗിലൂടെ അഭിപ്രായപ്പെട്ടു.

‘എന്നെ സംബന്ധിച്ചിടത്തോളം ഒരു കൃഷിക്കാരനാവുക എന്നത് വെറും ആശ മാത്രമാണ്. ആവശ്യത്തിനുള്ള എല്ലാ വസ്തുക്കളും വിളയുന്ന തൊടിയില്‍ ഒരു കുടില്‍ കെട്ടി താമസിക്കുക എന്നുള്ളത് എന്റെ നടക്കാത്ത ഒരു മോഹമാണ്. മറ്റുള്ളവര്‍ക്കൊക്കെ ആകാമെങ്കില്‍ എനിക്കെന്തുകൊണ്ട് ആയിക്കൂടാ എന്ന് വേണമെങ്കില്‍ ചോദിക്കാം. അതിനു കൃത്യമായി എനിക്ക് ഒരുത്തരമില്ല.’ ലാലേട്ടന്‍ പറഞ്ഞു.

തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും ഇവിടം സ്വര്‍ഗമാണ് സിനിമയിലെ മത്തായിയും കൃഷിയുടെ മഹത്വം മലയാളിക്ക് മനസിലാക്കിത്തന്ന ലാലേട്ടന്‍ കഥാപാത്രങ്ങളാണ്. കൃഷിയോടും പ്രകൃതിയോടും താല്പര്യമുള്ള ഇതൊരു മലയാളിക്കും ഒരു പ്രചോ ദനമാകും ലാലേട്ടന്റെ ബ്ലോഗിലെ അക്ഷരങ്ങള്‍.

Scroll To Top