Monday December 05, 2016
Latest Updates

ലളിത് മോഡിയെ പ്രസിഡന്റായി തെരഞ്ഞെടുത്ത രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്റെ അംഗീകാരം ബിസിസിഐ റദ്ദാക്കി

ലളിത് മോഡിയെ പ്രസിഡന്റായി തെരഞ്ഞെടുത്ത രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്റെ അംഗീകാരം ബിസിസിഐ റദ്ദാക്കി

ന്യൂഡല്‍ഹി: രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനെ ബിസിസിഐ സസ്‌പെന്റ് ചെയ്തു. മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡിയെ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് ആയി തെരഞ്ഞെടുത്തതിനെ തുടര്‍ന്നാണ് ബിസിസിഐ നടപടി. അനിശ്ചിതകാലത്തേക്കാണ് സസ്‌പെന്‍ഷന്‍. അസോസിയേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ഒരു അഡ്‌ഹോക്ക് കമ്മറ്റിയെ നിയമിച്ചതായും ബിസിസിഐ അറിയിച്ചു.

ബി.സി.സി.ഐ പ്രസിഡന്റ് ശിവ്‌ലാല്‍ യാദവ് അറിയിച്ചതാണ് ഇക്കാര്യം. രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞ ഡിസംബറില്‍ നടത്തിയ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഇന്ന് രാവിലെയാണ് നടത്തിയത്.

ഐപിഎല്‍ ഫ്രാഞ്ചാസി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ തുടര്‍ന്ന് സ്ഥാനം ഒഴിയേണ്ടി വന്ന ലളിത് മോഡി പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടതാണ് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്റെ അംഗീകാരം നഷ്ടപ്പെടാന്‍ കാരണം. അംഗീകാരം നഷ്ടപ്പെട്ടതോടെ ബി.സി.സി.ഐയെ കോടതിയിലെ നേരിടാന്‍ ഒരുങ്ങുകയാണ് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍

Scroll To Top