Sunday December 04, 2016
Latest Updates

റോയല്‍ തോമസ് പെര്‍ത്ത് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡണ്ട് ,ലിജു മേനാച്ചേരി സെക്രട്ടറി

റോയല്‍ തോമസ് പെര്‍ത്ത് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡണ്ട് ,ലിജു മേനാച്ചേരി സെക്രട്ടറി

പെര്‍ത്ത് : ഓസ്‌ട്രേലിയായിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ (പെര്‍ത്ത്) മൂന്നാമത് വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ഗോസ്‌നല്‍ കമ്മ്യുണിറ്റി സെന്ററില്‍ വെച്ച് നടത്തിയ യോഗത്തില്‍ ബിജു മാത്യു അധ്യക്ഷത വഹിക്കുകയും ഷിബുമോന്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു.

റോയല്‍ തോമസ് (പ്രസിഡന്റ്) വിജു വര്‍ഗീസ്(വൈസ് പ്രസിഡന്റ്) ലിജു മേനാച്ചേരി (സെക്രട്ടറി) മുഹമ്മദ് സലീം കരീം (ജോയിന്റ് സെക്രട്ടറി) ഷാജു തോമസ് (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായും അരുണ്‍ സെബാസ്റ്റ്യന്‍, മഹേഷ്, വര്‍ഗീസ് പുളിമൂട്ടില്‍, അഗസ്റ്റ്യന്‍ ആന്‍ഡ്രൂസ്, പത്രോസ് ജോഷി, ജിസ്‌മോന്‍ ഒറ്റത്തെങ്ങുങ്കല്‍ എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.

വിജയകരമായി പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച് നാലാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന കെസിഎയുടെ പുതിയ ഭാരവാഹികള്‍ക്ക് എല്ലാവിധ പിന്തുണയും അംഗങ്ങള്‍ വാഗ്ദാനം ചെയ്തു

Scroll To Top