Thursday December 08, 2016
Latest Updates

റോയല്‍റ്റി കാലം കൂട്ടുന്നു

റോയല്‍റ്റി കാലം കൂട്ടുന്നു

ഡബ്ലിന്‍ :ഇനി യൂറോപ്പിലെ സംഗീത ആല്‍ബങ്ങള്‍ക്ക് 70വര്‍ഷത്തെ റോയല്‍റ്റി. സംഗീതജ്ഞന്‍മാരുടെ കോപ്പിറൈറ്റ് 50 വര്‍ഷം എന്നുള്ളതില്‍ നിന്നും മാറി 70 എന്നാക്കിയിരിക്കുകയാണ്. ഇവരുടെ സംഗീതം ഉപയോഗിക്കുന്നതിന് ഇനി 70 വര്‍ഷത്തെ റോയല്‍റ്റി നല്‍കണം.
കലാകാരന്റെ കാലയളവില്‍ തന്നെ കോപ്പിറൈറ്റ് അവസാനിക്കുന്നതിനാല്‍ റോയല്‍റ്റി നഷ്ടമാവുന്നത് കണക്കിലെടുത്താണ് 20 വര്‍ഷം കൂടുതല്‍ അനുവദിക്കാന്‍ തീരുമാനം ഉണ്ടായിരിക്കുന്നത്.
യൂറോപ്യന്‍ യൂനിയന്‍ (ടേം ഓഫ് പ്രൊട്ടക്ഷന്‍ ഓഫ് കോപിറൈറ്റ് ആന്‍ഡ് സേര്‍ട്ടണ്‍ റിലേറ്റഡ് റൈറ്റ്‌സ്) (ഡയറക്ടീവ് 2011/77/ഇയു) റഗുലേഷന്‍സ് 2013 ആണ് മാറ്റത്തോടെ അവതരിപ്പിച്ചിരിക്കുന്നത്. റിസേര്‍ച്ച് ആന്‍ഡ് ഇന്നവേഷന്‍ വകുപ്പ് മന്ത്രി സീന്‍ ഷെര്‍ലോക്കാണ് മാറ്റം അറിയിച്ചിരിക്കുന്നത്.
പ്രൊഡ്യൂസര്‍മാരുടെയും പെര്‍ഫോമേര്‍സിന്റെയും സംഗീത ആല്‍ബം പൊതു വേദിയില്‍ അവതരിപ്പിക്കപ്പെട്ടതിനുശേഷം വരുന്ന 70 വര്‍ഷക്കാലത്തേക്കാണ് കോപിറൈറ്റ് ദീര്‍ഘിപ്പിച്ചിരിക്കുന്നത്.
ഈ നിയമ ഭേദഗതി പ്രകാരം 1960കളില്‍ നിര്‍മ്മിച്ചിരിക്കുന്ന ആല്‍ബങ്ങള്‍പോലും ഇപ്പോഴും റോയല്‍റ്റിക്ക് അര്‍ഹമാണ്. കോപിറൈറ്റ് അവസാനിച്ചതിനു ശേഷം മാത്രമേ മറ്റുള്ളവര്‍ക്ക് അത് ഏതു വിധത്തിലും ഉപയോഗിക്കാന്‍ പാടുള്ളു.
പല സംഗീതജ്ഞരും അവരുടെ 20കളില്‍ തന്നെ കരിയര്‍ ആരംഭിക്കുകയാണ്. 50 വര്‍ഷത്തെ റോയല്‍റ്റി നല്‍കുകയാണെങ്കില്‍ അവര്‍ 70 വയസ്സില്‍ പ്രവേശിക്കുന്നതോടെ കോപിറൈറ്റ് അവസാനിക്കുന്നുവെന്നും റോയല്‍റ്റി നഷ്ടമാകുന്നുവെന്നും മന്ത്രി ഷെര്‍ലോക് പറഞ്ഞു. അവരുടെ മികച്ച സൃഷ്ടികള്‍ക്കുള്ള പ്രതിഫലം ജീവിതകാലം അനുഭവിക്കാനുള്ള അവസരം അത്തരം കലാകാരന്‍മാര്‍ക്ക് ഒരുക്കിക്കൊടുക്കുകയാണ് ഇതുവഴി ചെയ്തിരിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
2013 നവംബര്‍ 1മുതല്‍ തന്നെ നിയമഭേദഗതി പ്രാബല്യത്തില്‍ വരുത്തിക്കഴിഞ്ഞു.

Scroll To Top