Wednesday December 07, 2016
Latest Updates

റോമന്‍ ദമ്പതികളുടെ കുട്ടികളെ ഏറ്റെടുത്ത സംഭവത്തില്‍ ഐറിഷ് ഗവണ്‍മെന്റ് മാപ്പ് പറഞ്ഞു

റോമന്‍ ദമ്പതികളുടെ കുട്ടികളെ ഏറ്റെടുത്ത സംഭവത്തില്‍ ഐറിഷ് ഗവണ്‍മെന്റ് മാപ്പ് പറഞ്ഞു

ഡബ്ലിന്‍: കഴിഞ്ഞ വര്‍ഷം ഗാര്‍ഡ അകാരണമായിറോമന്‍ കുടുംബത്തിന്റെ കുട്ടികളെ ഏറ്റെടുത്ത സംഭവത്തില്‍ ഐറിഷ്
ഗവണ്‍മെന്റ് മാപ്പ് പറഞ്ഞു: കസ്റ്റഡിയിലെടുത്ത റോമാ കുട്ടികളോടും അവരുടെ കുടുംബങ്ങളോടും ഐറിഷ് പ്രധാനമന്ത്രി എന്ടാ കെന്നി മാപ്പ് പറഞ്ഞു.രാജ്യത്തിന് വേണ്ടിയായിരുന്നു പ്രധാനമന്ത്രിയുടെ മാപ്പപേക്ഷ. 

കഴിഞ്ഞ ഒക്ടോബറിലാണ് റോമന്‍ വംശജരായ ദമ്പതികളുടെ രണ്ട് കുട്ടികളെ ഐറിഷ്ഗവണ്‍മെന്റ് ഏറ്റെടുത്തത്. കുട്ടികളെ രക്ഷിതാക്കള്‍ തട്ടിയെടുത്ത് കൊണ്ടുവന്നതാണെന്ന സംശയത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടികളെ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ഏഴു വയസുള്ള ഒരു പെണ്‍കുട്ടിയെയും രണ്ട് വയസുകാരനായ ഒരു ആണ്‍കുട്ടിയെയുമാണ്ചൈല്‍ഡ് കെയര്‍ അധികൃതര്‍ ഏറ്റെടുത്തത്.

Mariaകുട്ടികളുടെ മുടിയുടെയും ചര്‍മ്മത്തിന്റെയും നിറം മാതാപിതാക്കളുടെതില്‍ നിന്ന് വ്യത്യസ്തമായിരുന്നു. ഇതോടെ കുട്ടികളെ മറ്റെവിടെ നിന്നോ തട്ടിക്കൊണ്ടു വന്നതാണെന്ന് സംശയം ഉയര്‍ന്നു. ഇതേതുടര്‍ന്നാണു ഗവണ്‍മെന്റ്
കുട്ടികളെ ഏറ്റെടുത്തത്. സംഭവം അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയാവുകയും ഐറിഷ് ഗവണ്‍മെന്റിന്റെ നടപടിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ ഏറ്റെടുത്തതെന്ന് വ്യക്തമായി. ഗാര്‍ഡയ്ക്ക് ലഭിച്ച രഹസ്യ വിവരം തെറ്റായിരുന്നെന്ന് ജസ്റ്റിസ് മന്ത്രാലയം സ്ഥിരീകരിച്ചു.

ഈ സാഹചര്യത്തിലാണ് ഐറിഷ് ഗവണ്‍മെന്റ് റോമന്‍ ദമ്പതികളോട് മാപ്പ് പറഞ്ഞത്. സംഭവത്തില്‍ ജസ്റ്റിസ് മന്ത്രി ഫ്രാന്‍സെസ് ഫിറ്റ്‌സ് ജെറാള്‍ഡ് കുട്ടികളുടെ രക്ഷിതാക്കളെ നേരിട്ട് കണ്ട് ഖേദപ്രകടനം നടത്തി. അത്‌ലോനില്‍ താമസക്കാരായ ലങ്കു, ലോര്‍ദിയാന ദമ്പതികളോടാണ് ഐറിഷ് ഗവണ്‍മെന്റ് ഖേദപ്രകടനം നടത്തിയത്. കുട്ടികളുടെ നന്മയ്ക്ക് വേണ്ടിയായിരുന്നു ഏറ്റെടുക്കല്‍ നടപടി. എന്നാല്‍ നടപടി തെറ്റായിപ്പോയെന്ന് പിന്നീട് വ്യക്തമായതായി മന്ത്രി വിശദീകരിച്ചു. സംഭവത്തില്‍ മാതാപിതാക്കള്‍ക്ക് ഉണ്ടായ മാനസിക ബുദ്ധിമുട്ടിന് മാപ്പ് ചോദിക്കുന്നതായും ഫ്രാന്‍സെസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് പറഞ്ഞു.

Scroll To Top