Saturday December 03, 2016
Latest Updates

റോബോ കാറുമായി ഗൂഗിള്‍

റോബോ കാറുമായി ഗൂഗിള്‍

ലണ്ടന്‍: വളര്‍ന്നു കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യാ രംഗത്ത് പുതുപുത്തന്‍ കണ്ടുപിടിത്തവുമായി ഗൂഗിളിന്റെ റോബോ കാര്‍ വരുന്നു.

3 വര്‍ഷങ്ങള്‍ക് മുമ്പ് പരീക്ഷണാടിസ്ഥാനത്തില്‍ ഇറക്കിയ ഗൂഗിളിന്റെ ഡ്രൈവറില്ലാത്ത കാര്‍ വിജയകരം ആയിരുന്നു. അതുകൊണ്ട് തന്നെ 2014 ഓടെ വാഹന
വിപണിയില്‍ റോബോയെ എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

അമേരിക്കയില്‍ റോബോ കാറിന്റെ പരീക്ഷണ ഡ്രൈവിംഗ് നടത്തിയത് വിജയകരമായിരുന്നെന്നും ഗൂഗിള്‍ അധീകൃതര്‍ അവകാശപ്പെടുന്നുണ്ട്. ഗൂഗിള്‍ പ്രത്യേകമായി തയ്യാറാക്കിയ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച കാമറകളും,റഡാറുകളും ഉള്‍പ്പടെയുള്ള ആധുനിക വിദ്യകള്‍ കാറില്‍ ഉപയോഗിച്ചിട്ടുണ്ട്.

ഗൂഗിള്‍ എക്സ് ലബിലാണ് റോബോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ടൊയോട്ട പ്രിയസ്, ലെക്സസ്ന ആര്‍.എക്സ്. തുടങ്ങിയ കാറുകളില്‍ റോബോ
ഡ്രൈവിംഗ് പരീക്ഷിച്ചിരുന്നു.

Scroll To Top