Tuesday December 06, 2016
Latest Updates

റോബര്‍ട്ട് വദ്രയ്ക്ക് യുപിഎ സര്‍ക്കാര്‍ നല്കിയിരുന്ന വിഐപി സുരക്ഷ റദ്ദാക്കും

റോബര്‍ട്ട് വദ്രയ്ക്ക് യുപിഎ സര്‍ക്കാര്‍ നല്കിയിരുന്ന വിഐപി സുരക്ഷ റദ്ദാക്കും

ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് യുപിഎ സര്‍ക്കാര്‍ നല്കിയിരുന്ന പ്രത്യേക വിഐപി പരിഗണന റദ്ദാക്കും. റോബര്‍ട്ട് വദ്രയ്ക്ക് നല്കിയിട്ടുള്ള പ്രത്യേക  വിഐപി സുരക്ഷ ഉള്‍പ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും എന്‍ഡിഎ സര്‍ക്കാര്‍ റദ്ദാക്കും. വ്യോമയാന മന്ത്രി അശോക് ഗണപതി രാജു അറിയിച്ചതാണ് ഇക്കാര്യം. ആഭ്യന്തര വകുപ്പ് നല്കുന്ന സുരക്ഷ അലങ്കാരമാകരുതെന്നു മന്ത്രി പറഞ്ഞു.

പ്രത്യേക പരിഗണനായുള്ള വിഐപികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ റോബര്‍ട്ട് വദ്രയ്ക്ക് രാജ്യത്തെ സുപ്രധാന വിമാനത്താവളങ്ങളില്‍ സുരക്ഷ പരിശോധന പോലും ആവശ്യമില്ല. കൂടാതെ റോബര്‍ട്ട് വദ്രയ്‌ക്കെതിരെയുള്ള ഭൂമി തട്ടിപ്പ് ആരോപണങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥരെ തലം മാറ്റിയതും ഏറെ വിവാദമായിരുന്നു. എന്‍ഡിഎ സര്‍ക്കാര്‍ ഈ കേസുകളെല്ലാം വീണ്ടും അന്വേഷിക്കാനാണ് സാധ്യത.

Scroll To Top