Friday December 09, 2016
Latest Updates

റോബര്‍ട്ട് വദ്രയ്ക്ക് സുരക്ഷ ഇളവ് വേണ്ടന്ന് പ്രിയങ്ക ഗാന്ധി

റോബര്‍ട്ട് വദ്രയ്ക്ക് സുരക്ഷ ഇളവ് വേണ്ടന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയ്ക്ക് യുപിഎ ഗവണ്‍മെന്റ് നല്കിയിരുന്ന പ്രത്യേക സുരക്ഷ പിന്‍വലിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗണപതി രാജു പ്രഖ്യാപിച്ചതിന് പിന്നാലെ റോബര്‍ട്ട് വദ്രയ്ക്ക് പ്രത്യേക സുരക്ഷ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രിയങ്ക ഗാന്ധി എസ്പിജിയോട് ആവശ്യപ്പെട്ടു.

ഗവണ്‍മെന്റില്‍ ഒരു പദവിയും വഹിക്കാത്ത റോബര്‍ട്ട് വദ്രയ്ക്ക് വിഐപി പരിഗണനയാണ് മുന്‍ ഗവണ്‍മെന്റ് നല്കിയിരുന്നത്. പ്രത്യേക സുരക്ഷ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ റോബര്‍ട്ട് വദ്രയ്ക്ക് വിമാനത്താവളങ്ങളില്‍ സുരക്ഷ പരിശോധന ആവശ്യമില്ലായിരുന്നു. ഈ പ്രത്യേക പരിഗണന നേരത്തെ വിവാദമായിരുന്നെങ്കിലും യുപിഎ സര്‍ക്കാര്‍ ഈ ഇളവ് പിന്‍വലിക്കാന്‍ തയ്യാറായില്ല. ഇപ്പോള്‍ എന്‍ഡിഎ സര്‍ക്കാര്‍ ഈ പ്രത്യേക ഇളവ് പിന്‍വലിക്കാന്‍ ഒരുങ്ങുകയാണ്.

സര്‍ക്കാര്‍ സ്വയം നടപടി സ്വീകരിക്കുന്നതിന് മുമ്പേ സുരക്ഷ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഇക്കാര്യം ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എസ്പിജി മേധാവി ദുര്‍ഗ പ്രസാദിന് കത്തയച്ചു. തങ്ങള്‍ ആവശ്യപ്പെട്ടിട്ടല്ല റോബര്‍ട്ട് വദ്രയ്ക്ക് സുരക്ഷ പരിശോധനയില്‍ പ്രത്യേക ഇളവ് നല്കിയതെന്നും എസ്പിജി സ്വമേധയ ഇളവ് നല്കുകയായിരുന്നെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Scroll To Top