Thursday December 08, 2016
Latest Updates

റോഡ് ട്രാഫിക് നിയമ ലംഘനം :കോടതിയുടെ അയഞ്ഞ നിലപാടുകള്‍ക്കെതിരെ വരേദ്കര്‍

റോഡ് ട്രാഫിക് നിയമ ലംഘനം :കോടതിയുടെ അയഞ്ഞ നിലപാടുകള്‍ക്കെതിരെ വരേദ്കര്‍

ഡബ്ലിന്‍ :റോഡ് ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കെതിരെ കോടതി സ്വീകരിക്കുന്ന നിലപാടുകളെ എതിര്‍ത്തു കൊണ്ട് ഗതാഗത വകുപ്പ് മന്ത്രി ലിയോ വരേദ്കര്‍ രംഗത്തെത്തി. കോടതി ഇത്തരം നിയമലംഘകര്‍ക്ക് ലഭിക്കേണ്ട ശിക്ഷയില്‍ പല കാരണങ്ങള്‍ പറഞ്ഞ് ഇളവനുവദിക്കുകയാണ് ചെയ്യുന്നതെന്നും വരേദ്കര്‍ ആരോപിച്ചു. പുവര്‍ ബോക്‌സ് എന്ന പേരില്‍ കോടതി നടപ്പിലാക്കുന്ന പദ്ധതിയെയാണ് വരേദ്കര്‍ കൂടുതലായും എതിര്‍ത്തത്.
റോഡ് സുരക്ഷയെ സംബന്ധിച്ചും നിയമ വ്യവസ്ഥയെ സംബന്ധിച്ചുമുള്ള ജനങ്ങളുടെ വിശ്വാസങ്ങളാണ് ഇതുമുഖാന്തിരം ഇല്ലാതാക്കപ്പെടുന്നതെന്നും മന്ത്രി വരേദ്കര്‍ ആരോപിച്ചു.
പുവര്‍ ബോക്‌സ് എന്ന പേരില്‍ നിയമലംഘകര്‍ക്ക് ഇളവ് ലഭിക്കുന്നത് തെറ്റായ നിലപാടാണെന്നും ഇതു നിമിത്തം നിയമവ്യവസ്ഥിതിയിലുള്ള വിശ്വാസമാണ് നഷ്ടമാവുന്നതെന്നും വരേദ്കര്‍ പറഞ്ഞു. ആര്‍ക്കെതിരെ പരാതി നല്‍കിയിട്ടും കാര്യമില്ലെന്നുള്ള അവസ്ഥയിലേക്ക് അത് മാറുമെന്നും, ഇത്തരത്തിലുള്ള െ്രെഡവര്‍മാര്‍ പുവര്‍ബോക്‌സ് പോലുള്ള കാരണങ്ങള്‍ ആരോപിച്ച് ശിക്ഷയില്‍നിന്നും രക്ഷപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ലൈസന്‍സ് വിവരങ്ങള്‍ കോടതി മുന്‍പാകെ ഹാജരാക്കണമെന്നുള്ള പുതിയ നിയമവ്യവസ്ഥിതിയിലെ സ്ഥിരമല്ലാത്ത ഒരു ആപ്ലിക്കേഷനും മന്ത്രി പരിഗണനയില്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ ഈ വ്യവസ്ഥിതി നടപ്പിലാക്കുന്നതിനും മുഴുവനായും സാധിക്കുന്നില്ലെന്നാണ് മന്ത്രി പറയുന്നത്. ഇതുവരെ അറസ്റ്റു ചെയ്യപ്പെട്ടവരില്‍ പകുതിയോളംപേര്‍ മാത്രമാണ് ലൈസന്‍സ് ഹാജരാക്കി അതില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
ലൈസന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ട് ഹാജരാക്കാതിരുന്നാല്‍ അതും നിയമവിരുദ്ധമായി കണക്കാക്കപ്പെടും. എന്നാല്‍ ഒക്ടോബര്‍ വരെയുള്ള കാലഘട്ടങ്ങളില്‍ അതിന്റെ പേരില്‍ ഒരൊറ്റ െ്രെഡവര്‍ പോലും ശിക്ഷ അനുഭവിച്ചിട്ടുമില്ല. ഇക്കാര്യത്തിലുള്ള എതിര്‍പ്പ് റോഡ് സേഫ്റ്റി അതോറിറ്റി ചെയര്‍മാന്‍ ഗേ ബയേണ്‍ നിയമമന്ത്രി അലന്‍ ഷാറ്ററിനെ കത്തിലൂടെ അറിയിച്ചിരുന്നു.
കോടതിയും നിയമനിര്‍മാണ സഭയും രണ്ടു വിധത്തിലുള്ള അധികാരം കൈയ്യാളുന്നതിനാല്‍ തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുക എളുപ്പവുമല്ലെന്നും വരേദ്കര്‍ പറയുന്നു.
മറ്റ് രാജ്യങ്ങളിലുള്ള െ്രെഡവര്‍മാരെ ഇവിടെ ശിക്ഷയ്ക്കു വിധേയമാക്കുന്നതും മന്ത്രി ചോദ്യംചെയ്തിട്ടുണ്ട്.
പല ജഡ്ജിമാരും അയര്‍ലണ്ടിനു വെളിയില്‍ നിന്നു വരുന്ന െ്രെഡവര്‍മാരെയും അയര്‍ലണ്ടില്‍ തന്നെയുള്ള െ്രെഡവര്‍മാരെയും രണ്ടുതട്ടില്‍ കാണുന്നതായും മന്ത്രി ആരോപിക്കുന്നുണ്ട്.
നോര്‍ത്തിലുള്ള ജഡ്ജിമാര്‍ ഇത്തരം െ്രെഡവര്‍മാര്‍ ഹാജരാക്കുന്ന രേഖകള്‍ സ്വീകരിക്കാനുള്ള മനസുകാട്ടി നീതി നടപ്പിലാക്കുന്നുണ്ടെന്നും വരേദ്കര്‍ കൂട്ടിച്ചേര്‍ത്തു.
നിയമവിരുദ്ധമായി പ്രഖ്യാപിച്ച ലഹരി പദാര്‍ത്ഥങ്ങളും അല്ലാത്തവയും വാഹനം ഓടിക്കുന്ന സമയത്ത് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള മെഷീന്‍ പുതുവര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ സ്ഥാപിക്കുമെന്നും വരേദ്കര്‍ പറഞ്ഞു.

Scroll To Top