Saturday December 03, 2016
Latest Updates

റോഡില്‍ നിന്ന് വൈദ്യുതി ചാര്‍ജ് ചെയ്തും ഇനി ബസ് ഓടിക്കാം..

റോഡില്‍ നിന്ന് വൈദ്യുതി ചാര്‍ജ് ചെയ്തും ഇനി ബസ് ഓടിക്കാം..

ദക്ഷിണ കൊറിയ: വൈദ്യുതി ബസുകള്‍ നിലവിലുണ്ടെങ്കിലും റോഡില്‍ നിന്ന് വൈദ്യുതി ചാര്‍ജ് ചെയ്ത് ബസ് ഓടിക്കാനുള്ള സംവിധാനം ഇത് ആദ്യമാണ്.

ദക്ഷിണ കൊറിയയാണ് പെട്രോളിനും ഡീസലിനും തിരിച്ചടിയായി റോഡില്‍
നിന്നും വൈദ്യുതി ചാര്‍ജ് ചെയ്ത് ബസ് ഓടിക്കുന്ന സംവിധാനം
വികസിപ്പിച്ചെടുത്തത്.

റോഡിനടിയില്‍ സ്ഥാപിച്ചിട്ടുള്ള കേബിളില്‍നിന്ന് ബസ് ഓടുമ്പോഴോ
നിര്‍ത്തിയിട്ടിരിക്കുമ്പോഴോ ബാറ്ററി ചാര്‍ജ് ചെയ്യുന്ന രീതിയിലാണ്
ബസ്സുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

പുതിയ സാങ്കേതികവിദ്യ ഷേപ്പഡ് മാഗ്‌നെറ്റിക് ഫീല്‍ഡ് ഇന്‍ റെസൊണന്‍സ്
(എസ്.എം.എഫ്.ഐ.ആര്‍ ) എന്നാണ്അറിയപ്പെടുന്നത്.

നിലവിലുള്ള വൈദ്യുതി ബസുകള്‍ക്കുള്ളത് പോലെ മുകളില്‍
ഘടിപ്പിക്കുന്ന വയറുകളോ വൈദ്യുതി സ്വീകരിക്കാനുള്ള പാന്റോഗ്രാഫുകളോ
ഒന്നും ഇതിന്റോഡില്‍ നിന്ന് വൈദ്യുതി ചാര്‍ജ് ചെയ്തും ഇനി ബസ് ഓടിക്കാം..

പുതിയ സംവിധാനം 12 കിലോമീറ്ററില്‍ പരീക്ഷണാടിസ്ഥാനത്തില്‍
ആരംഭിച്ചിട്ടുണ്ട്. ഇത് വിജയിച്ചാല്‍ മറ്റു സ്ഥലങ്ങളിലേക്ക് കൂടി
വ്യാപിപ്പിക്കാനാണ് ദക്ഷിണ കൊറിയന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

Scroll To Top