Saturday December 10, 2016
Latest Updates

റോഡിലെ കുഴിയെക്കുറിച്ച് അറിയാന്‍ പൊതുമരാമത്ത് വകുപ്പിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍

റോഡിലെ കുഴിയെക്കുറിച്ച് അറിയാന്‍ പൊതുമരാമത്ത് വകുപ്പിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ കുഴി അറിയാന്‍ ഇനി മൊബൈല്‍ ആപ്ലിക്കേഷനും. സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് ഈ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നത്. ലോകബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന കേരളറോഡ് ട്രാന്‍സ്‌പോര്‍ട്ട് പദ്ധതിയുടെ ഭാഗമായാണ് കേരളത്തിലെ റോഡുകളുടെ വിവരങ്ങള്‍ അടങ്ങുന്ന പോര്‍ട്ടലും ആപ്ലിക്കേഷനും തയ്യാറാക്കുന്നത്. പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഇവ തയ്യാറാകും.

2043 കോടി രൂപ ചെലവഴിച്ചാണ് പൊതുമരാമത്ത് വകുപ്പ് പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ പക്കലുള്ള പ്രധാനറോഡുകള്‍, അവയുടെ നിലവിലെ അവസ്ഥ തുടങ്ങിയ വിവരങ്ങള്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം എന്ന പേരില്‍ രൂപീകരിക്കുന്ന പദ്ധതിയിലൂടെ വിരല്‍ തുമ്പില്‍ എത്തും. ജിപിഎസ് സംവിധാനം വഴി പോര്‍ട്ടലില്‍ റോഡുകളുടെ ദൂരം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍, ഇപ്പോഴത്തെ അവസ്ഥ, സമാന്തര റോഡുകള്‍ , അറ്റകുറ്റപ്പണികളുടെ പുരോഗതി തുടങ്ങിയ വിവരങ്ങള്‍ പോര്‍ട്ടലിലും ആപ്ലിക്കേഷനിലും ലഭിക്കും.

റോഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ചുള്ള പരാതികള്‍ ചിത്രം സഹിതം പൊതുമരാമത്ത് വകുപ്പിനെ അറിയിക്കാന്‍ പോര്‍ട്ടലില്‍ സൌകര്യമുണ്ട്. സംസ്ഥാന പാതാകളെ സംബന്ധിച്ച വിവരങ്ങളാണ് പോര്‍ട്ടലില്‍ ലഭ്യമാകുക. കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള ദേശീയ പാതകളുടെ വിവരങ്ങള്‍ ലഭ്യമാകില്ല.

Scroll To Top