Saturday December 03, 2016
Latest Updates

റോട്ടുണ്ട ആശുപത്രിയില്‍ ഐറിഷ് ദമ്പതികള്‍ക്ക് ഒറ്റ പ്രസവത്തില്‍ നാല് കുട്ടികള്‍ പിറന്നു

റോട്ടുണ്ട ആശുപത്രിയില്‍ ഐറിഷ് ദമ്പതികള്‍ക്ക് ഒറ്റ പ്രസവത്തില്‍ നാല് കുട്ടികള്‍ പിറന്നു

ഡബ്ലിന്‍:ഐറിഷ് ദമ്പതികള്‍ക്ക് ഒറ്റ പ്രസവത്തില്‍ നാല് കുട്ടികള്‍ പിറന്നു.ലിമെറിക്ക് സ്വദേശികളായ ജെയിംസ്, ഗ്രേസ് സ്ലറ്ററി ദമ്പതികള്‍ക്കാണ് നാല് കുട്ടികള്‍ പിറന്നത്. പത്ത് വര്‍ഷത്തോളം കുട്ടികളില്ലാതിരുന്ന ദമ്പതികള്‍ക്കാണ് ഇരട്ടി മധുരം പോലെ നാല് കുഞ്ഞുങ്ങള്‍ പിറന്നത്. കൃത്രിമ ഗര്‍ഭധാരണ മാര്‍ഗങ്ങള്‍ ഒന്നും ആശ്രയിക്കാതെ സാധാരണ രീതിയില്‍ തന്നെയാണ് ഇവര്‍ ഗര്‍ഭം ധരിച്ചത്.ചൊവ്വാഴ്ച്ച ഡബ്ലിനിലെ റോറ്റുണ്ട ആശുപത്രിയിലാണ് കുട്ടികള്‍ പിറന്നത്.

നാല് പേരില്‍ മൂന്ന് പേര്‍ പെണ്‍കുട്ടികളും നാലാമത്തെയാള്‍ ആണ്‍കുട്ടിയുമാണ്. ആണ്‍കുട്ടി ഏറ്റവും ഇളയവനാണ്. കുട്ടികളില്ലാതെ കാത്തിരുന്ന ദമ്പതികള്‍ നാല് കുട്ടികള്‍ ഒരുമിച്ച് പിറന്നതിന്റെ സന്തോഷം ഫെയ്‌സ്ബുക്കിലൂടെയും പങ്കുവച്ചു. അമേലിയ, ലില്ലി
ഗ്രേസ്, മോളി, ലുക്കാസ് എന്നിങ്ങനെയാണ് കുട്ടികള്‍ക്ക് പേര് നല്കിയത്. നവജാത
ശിശുക്കളുടെ നാല്‍വര്‍ സംഘവും അമ്മയും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍
അറിയിച്ചു.

Scroll To Top