Tuesday December 06, 2016
Latest Updates

റെയില്‍വേ ബജറ്റ്: കേരളത്തിന് വട്ടപ്പൂജ്യം

റെയില്‍വേ ബജറ്റ്: കേരളത്തിന് വട്ടപ്പൂജ്യം

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കേരളത്തിന് പതിവുപോലെ നിരാശ മാത്രം. പുതിയ എക്‌സ്പ്രസ്പ്രീമിയം ട്രെയിനുകളോ പദ്ധതികളോ കേരളത്തിനില്ല. കേരളത്തിന്റെ ഏറെ കാലമായുള്ള ആവശ്യമായ കഞ്ചിക്കോട് കോച്ച് ഫാക്ടറിയും ഈ ബജറ്റില്‍ ഇല്ല. കാഞ്ഞങ്ങാട്പാണത്തൂര്‍ പാതയടക്കം 18 പുതിയ പാതകളുടെ സര്‍വേ മാത്രമാണ് കേരളത്തിന് ലഭിച്ചത്.

കൂടാതെ ബൈന്തൂര്‍ കാസര്‍കോട് പാസഞ്ചര്‍ ട്രെയിനും കേരളത്തിന് അനുവദിച്ചിട്ടുണ്ട്. കഞ്ചിക്കോട് പാതയ്ക്ക് പുറമെ കേരളം നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ശബരി പാതയെക്കുറിച്ചും ബജറ്റില്‍ പരാമര്‍ശമില്ല. ആറ് പ്രീമിയം ട്രെയിനുകള്‍, ആറ് എ.സി ട്രെയിനുകള്‍, 27 എക്‌സ്പ്രസ് ട്രെയിനുകള്‍ എന്നിവ പ്രഖ്യാപിച്ചതില്‍ ഒന്നുപോലും കേരളത്തിന് അനുവദിച്ചിട്ടില്ല.

Scroll To Top