Sunday December 04, 2016
Latest Updates

റെയില്‍വെ മന്ത്രിയുടെ മകന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കന്നഡ നടി

റെയില്‍വെ മന്ത്രിയുടെ മകന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കന്നഡ നടി

ബാംഗ്ലൂര്‍: കേന്ദ്ര റെയില്‍വേ മന്ത്രി സദാനന്ദ ഗൌഡയുടെ മകനെതിരെ ലൈംഗികാരോപണ പരാതിയുമായി കന്നഡ നടി രംഗത്ത്. സദാനന്ദഗൗഡയുടെ പുത്രന്‍ കാര്‍ത്തിക് ഗൗഡയ്ക്ക് എതിരേ ലൈംഗികാരോപണവുമായി കന്നഡ നടി മൈത്രേയയാണ് രംഗത്ത് വന്നത്. കാര്‍ത്തിക് ഗൌഡ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണു പരാതി. പിന്നീട് ഇയാള്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി. ബുധനാഴ്ച രാത്രിയില്‍ ഇവര്‍ മൈത്രേയ ആര്‍ ടി നഗര്‍ പോലീസില്‍ പരാതി സമര്‍പ്പിച്ചു.

താനും കാര്‍ത്തിക്കുമായുള്ള ബന്ധം സദാനന്ദ ഗൌഡയ്ക്കും ഭാര്യക്കും അറിയാമായിരുന്നെന്നും അവര്‍ ഈ ബന്ധത്തെ എതിര്‍ത്തിരുന്നതായും പരാതിയില്‍ പറയുന്നു. ഒരു സുഹൃത്ത് വഴിയാണ് കാര്‍ത്തികിനെ പരിചയപ്പെട്ടത്. പിന്നീട് ഈ ബന്ധം പ്രണയത്തിലേക്കും ലൈംഗിക ബന്ധത്തിലേക്കും നീണ്ടു. എന്നാല്‍ ഇപ്പോള്‍ കാര്‍ത്തിക് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിഎന്നാണ് മൈത്രേയയുടെ പരാതി.

Scroll To Top