Wednesday December 07, 2016
Latest Updates

റെക്‌സ്ബാന്‍ഡ് ഷോ അയര്‍ലണ്ടില്‍; ടിക്കറ്റ് വിതരണത്തിന് ഔദ്യോഗിക തുടക്കമായി 

റെക്‌സ്ബാന്‍ഡ് ഷോ അയര്‍ലണ്ടില്‍; ടിക്കറ്റ് വിതരണത്തിന് ഔദ്യോഗിക തുടക്കമായി 

ഡബ്ലിന്‍: സുവിശേഷ സംഗീതവുമായി അയര്‍ലന്‍ഡിലെത്തുന്ന റെക്‌സ്ബാന്‍ഡിന്റെ വിവിധ ഷോകള്‍ക്കുള്ള ടിക്കറ്റു വിതരണത്തിന് ഔദ്യോഗിക തുടക്കമായി. ഒക്ടോബര്‍ 10,11,12 തീയതികളില്‍ കോര്‍ക്ക്, ഡബ്ലിന്‍ എന്നിവിടങ്ങളിലാണ് പരിപാടി.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ സെന്റ് തോമസ് ദിനാചരണത്തിന്റെ ഭാഗമായി നടന്ന തിരുനാള്‍ കുര്‍ബാന മധ്യേ ഡബ്ലിന്‍ സഹായ മെത്രാന്‍ മാര്‍ റെയ്മ് ഫീല്‍ഡില്‍ നിന്നും ഇഞ്ചികോര്‍ പള്ളി അസിസ്റ്റന്‍ഡ് വികാരി ഫാ.വില്ലി ഫിറ്റ്‌സ്പാട്രിക് ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി. സീറോ മലബാര്‍ സഭ
ചാപ്ല്യന്‍മാരായ ഫാ.ജോസ് ഭരണികുളങ്ങര, ഫാ.മനോജ് പൊന്‍കാട്ടില്‍ ഫെയര്‍വ്യൂ പാരീഷ് വികാരി ഫാ.ആന്റണി നല്ലുക്കുന്നേല്‍ തുടങ്ങിയവര്‍ സന്നിഹിതരമായിരുന്നു. അഡല്‍റ്റ്, സ്റ്റുഡന്‍ഡ്, ചൈല്‍ഡ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി യഥാക്രമം ഇരുപത്, പത്ത്, അഞ്ച് യൂറോ വീതമാണ് ടിക്കറ്റ് നിരക്കുകള്‍.

പ്രശസ്ത മലയാളി സംഗീത സംവിധായകന്‍ അല്‍ഫോന്‍സ്, സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇരുപത്തഞ്ചംഗ ടീമാണ് അയര്‍ലന്‍ഡിലെത്തുന്നത്. കത്തോലിക്കാ സഭയുടെ അന്തര്‍ദേശീയ യുവജന സമ്മേളനത്തില്‍ തുടര്‍ച്ചയായി അഞ്ചു തവണ പരിപാടി അവതരിപ്പിക്കാന്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നും ക്ഷണം ലഭിച്ച ഏക ബാന്‍ഡാണ് റെക്‌സ്ബാന്‍ഡ്. 

പാശ്ചാത്യവും തദ്ദേശീയവുമായി സംഗീതം സംയോജിപ്പിച്ചുള്ള ബാന്‍ഡിന്റെ പ്രകടനത്തിന് ലോകമൊട്ടാകെ ലക്ഷക്കണക്കിന് ആരാധകരാണുള്ളത്.

വിവിധ ഭാഷകളിലായി പതിനാലോളം ആല്‍ബങ്ങള്‍ പുറത്തിറക്കിയ ജീസസ് യൂത്തിന്റെ സംഗീത വിഭാഗമായ റെക്‌സ് ബാന്‍ഡ് അഞ്ചു വര്‍ഷം മുമ്പാണ് അവസാനമായി അയര്‍ലന്‍ഡ് സന്ദര്‍ശിച്ചത്.

കോര്‍ക്കിലെ ഒപ്പറ ഹൗസില്‍ ഒക്ടോബര്‍ പത്തിന് വൈകുന്നേരം ഏഴിനും ഡബ്ലിന്‍ സിറ്റിസെന്ററിലെ പ്രമുഖ തീയേറ്ററായ ഹീലിക്‌സില്‍ പതിനൊന്ന്, പന്ത്രണ്ട് ,തീയതികളില്‍ വൈകുന്നേരം ആറിനുമാണ് പ്രദര്‍ശനം. യൂറോപ്യന്‍ പര്യടനത്തിന്റെ ഭാഗമായെത്തുന്ന ബാന്‍ഡിനെ സ്വീകരിക്കാന്‍ ജീസസ് യൂത്ത് അയര്‍ലന്‍ഡിന്റെ നേതൃത്വത്തില്‍ വിപുലമായി ഒരുക്കങ്ങള്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജോയല്‍ ജോസ് 0871705177, സിജോ ജോസ് 0879077377 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേതാണ്

Scroll To Top