Monday December 05, 2016
Latest Updates

റൂറല്‍ ടാക്‌സി ലൈസന്‍സിന് അമ്പത് യൂറോ മാത്രം

റൂറല്‍ ടാക്‌സി ലൈസന്‍സിന് അമ്പത് യൂറോ മാത്രം

ഗാല്‍വേ :ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കുള്ള ഗതാഗത സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ കൊണ്ടുവരുന്നു. ഇനി മുതല്‍ റൂറല്‍ ടാക്‌സി ലൈസന്‍സ് എടുക്കാന്‍ വെറും 50 യൂറോ മാത്രം ചിലവഴിച്ചാല്‍ മതിയാകും. റൂറല്‍ മേഖലകളിലുള്ള ജനങ്ങളുടെ ഒറ്റപ്പെട്ട അവസ്ഥ ഒഴിവാക്കാനും പുരോഗതി അത്തരം പ്രദേശങ്ങളിലേക്കു കൂടി എത്തിച്ചേരാനുമായാണ് ഇപ്പോള്‍ ഇത്തരത്തില്‍ ഒരു പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്.

ലോക്കല്‍ ഏരിയ ഹാക്ക്‌നി ലൈസന്‍സ് അതോറിറ്റി കൊണ്ടുവന്ന ടാക്‌സി ലൈസന്‍സുകള്‍ക്ക് ചിലവ് കുറയ്ക്കുന്ന പദ്ധതിക്ക് നേഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും അനുമതി നല്‍കുകയായിരുന്നു.
ജൂനിയര്‍ മിനിസ്റ്റര്‍ അലന്‍ കെല്ലിയുടെ നിര്‍ദ്ദേശപ്രകാരം ഇതിന്റെ തുടക്കം കഴിഞ്ഞ ദിവസം മുതല്‍ക്കു തന്നെ ആരംഭിക്കുകയും ചെയ്തിരുന്നു.

ഇത്തരം റൂറല്‍ മേഖലകളിലേക്ക് ഗതാഗത സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി മികച്ച രീതിയിലുള്ള മാര്‍ഗം കണ്ടെത്തുക എന്നത് വളരെ വിഷമത നിറഞ്ഞ കാര്യമാണെന്നും എന്നാല്‍ റൂറല്‍ മേഖലകളിലേക്കു കൂടി ആശ്വാസകരമാം വിധത്തില്‍ ഗതാഗത സൗകര്യങ്ങള്‍ നടപ്പില്‍ വരുത്തണമെന്നും മന്ത്രി അലന്‍ കെല്ലി പറഞ്ഞു.

ഗതാഗത സൗകര്യങ്ങള്‍ വളരെ ആവശ്യമുള്ള പ്രദേശങ്ങള്‍ കണ്ടെത്തി പദ്ധതി പെട്ടെന്നു തന്നെ നടപ്പില്‍ വരുത്തണമെന്നാണ് ഇപ്പോള്‍ തീരുമാനിക്കപ്പെട്ടിരിക്കുന്നത്. ഇതിനായി ലൈസന്‍സുകള്‍ എളുപ്പത്തില്‍ ലഭിക്കാനുള്ള മാര്‍ഗങ്ങളും ഉണ്ടാക്കണം.

ലോക്കല്‍ ബിസിനസ് ഗ്രൂപ്പുകളുടെയോ കമ്മ്യൂണിറ്റി ഗ്രൂപ്പുകളുടെയോ അനുമതി കൂടി അപേക്ഷകന് ലഭിച്ചിരിക്കണം. അവരുടെ പ്രദേശത്ത് പൊതു ഗതാഗതവും ടാക്‌സി സൗകര്യങ്ങളും കുറവാണെന്നു തെളിയിക്കുകയും വേണം.

എന്നാല്‍ ഇത്തരത്തില്‍ ലൈസന്‍സ് നേടിക്കഴിഞ്ഞ് നഗരപ്രദേശങ്ങളില്‍ െ്രെഡവറായി ജോലി ചെയ്യാമെന്ന് വിചാരിക്കരുത്. ഇത്തരത്തില്‍ ലൈസന്‍സ് നേടുന്നവരെ നഗരത്തില്‍ ജോലി ചെയ്യാന്‍ സമ്മതിക്കുകയുമില്ല.
ലോക്കല്‍ ഏരിയയില്‍ തന്നെ താമസിക്കുന്നവരായിരിക്കണം െ്രെഡവര്‍മാര്‍ എന്നതും നിര്‍ബന്ധമാണ്. മാത്രമല്ല ഇവര്‍ എസ്പിഎസ്‌വിയുടെ സ്‌കില്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാമില്‍പങ്കെടുത്തിരിക്കുകയും വേണം.

Scroll To Top