Saturday December 10, 2016
Latest Updates

റുബിക്‌സ് ക്യൂബിന് ഇന്ന് 40 വയസ്; ജന്മദിനാശംസകളുമായി ഗൂഗിള്‍ ഡൂഡിലും

റുബിക്‌സ് ക്യൂബിന് ഇന്ന് 40 വയസ്; ജന്മദിനാശംസകളുമായി ഗൂഗിള്‍ ഡൂഡിലും

പ്രായഭേദമെന്യേ ഏവരും കളിക്കുന്ന റുബിക്‌സ് ക്യൂബിന് ഇന്ന് 40 വയസ്. ഹംഗേറിയന്‍ ആര്‍ക്കിടെക്കായ എര്‍ണോ റുബിക് 1975 ലാണ് റുബിക്‌സ് ക്യൂബ് കണ്ടുപിടിച്ചത്. ത്രിമാന ജ്യാമിതി (ത്രീ ഡൈമന്‍ഷണല്‍ ജോമട്രി) വിശദീകരിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം റുബിക്‌സ് ക്യൂബ് കണ്ടു പിടിച്ചത്. ഇന്ന് ലോകമെങ്ങും കോടിക്കണക്കിന് ആളുകള്‍ സമയം കൊല്ലാനും ഏകാഗ്രത വര്‍ദ്ധിപ്പിക്കാനും റുബിക്‌സ് ക്യൂബിനെ ആശ്രയിക്കുന്നു. റുബിക്‌സ് ക്യൂബ് കണ്ടെത്തിയ അദ്ദേഹം തന്നെ ആദ്യമായി റുബിക്‌സ് ക്യൂബ് സോള്‍വ് ചെയ്യുന്നതിന് ഒരുമാസം സമയം എടുത്തു.

1980 ല്‍ റുബിക്‌സ് ക്യൂബ് ഔദ്യോഗികമായി നിര്‍മ്മിക്കുന്നതിനും വിപണിയില്‍ ഇറക്കുന്നതിനുമുള്ള അവകാശം ഐഡിയല്‍ ടോയ്  കോര്‍പ്പറേഷന്‍ എന്ന കമ്പനിക്ക് കൈമാറി. അന്ന് മുതല്‍ ഇന്ന് വരെ 350 മില്യന്‍ യൂണിറ്റ് റുബിക്‌സ് ക്യൂബുകള്‍ ലോകമെങ്ങും വിറ്റഴിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇന്നും ലോകമെങ്ങും ഏറ്റവുമധികം വിറ്റഴിക്കുന്ന കളിപ്പാട്ടം റുബിക്‌സ് ക്യൂബ് ആണ്. കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെ എല്ലാവരും റുബിക്‌സ് ക്യൂബ് ഉപയോഗിക്കുന്നവരാണ്.

google

പ്രത്യേകിച്ചും 80 കളില്‍ ജനിച്ചവരുടെ ചെറുപ്പകാലത്തെ പ്രധാന വിനോദമായിരുന്നു റുബിക്‌സ് ക്യൂബ്. ഒന്‍പത് ചതുരങ്ങള്‍ വീതമുള്ള ആറ് മുഖങ്ങളാണ് റുബിക്‌സ് ക്യൂബിനുള്ളത്. ക്രമരഹിതമായി പല നിറങ്ങളിലായി ഇരിക്കുന്ന ക്യൂബിന്റെ എല്ലാ മുഖങ്ങളിലും ഒരേ നിറമാക്കുന്നവര്‍ വിജയിക്കും. ലക്ഷക്കണക്കിന് പെര്‍മ്യൂട്ടേഷനുകളില്‍ ക്യൂബ് തിരിക്കാം. റുബിക്‌സ് ക്യൂബിന്റെ ജന്മദിനം പ്രമാണിച്ച് ഗൂഗിള്‍ ഇന്ന് പ്രത്യേക ഡൂഡിലും തയ്യാറാക്കിയിട്ടുണ്ട്.

Scroll To Top