Friday December 09, 2016
Latest Updates

റീസൈക്ലിംഗ് ബിന്നുകളില്‍ വിവാഹമോതിരം,ജീവനുള്ള പൂച്ചക്കുട്ടി ….

റീസൈക്ലിംഗ് ബിന്നുകളില്‍ വിവാഹമോതിരം,ജീവനുള്ള പൂച്ചക്കുട്ടി ….

ഡബ്ലിന്‍ :ഗ്രേഹൗണ്ട് റീസൈക്ലിംഗിലെ ബിന്നുകളില്‍ നിന്നും ഇപ്പോള്‍ ‘പ്രതീക്ഷിക്കാത്ത’ ചില സാധനങ്ങള്‍ കൂടി കളയപ്പെട്ട നിലയില്‍ ലഭിക്കുന്നതായി റിപ്പോര്‍ട്ട്. ഒരു വിവാഹമോതിരം, ജീവനുള്ള പൂച്ചക്കുട്ടി, പണം, കേടുപാടുകള്‍ സംഭവിച്ചിട്ടില്ലാത്ത കേള്‍വി സഹായി എന്നിവയാണ് ഇപ്പോള്‍ റീസൈക്ക്‌ളിംഗ് ജോലികള്‍ നടക്കുന്നതിനിടയില്‍ കിട്ടിയിട്ടുള്ളത്.

വളരെ ആശങ്കാജനകമായ പല വസ്തുക്കളും ഇപ്പോള്‍ റീസൈക്ലിംഗ് ബിന്നുകളില്‍ നിന്നും ലഭിച്ചുതുടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. ഉപയോഗിക്കാത്തതും ഡേറ്റ് കഴിഞ്ഞുപോതുമായ 10,000ത്തില്‍പ്പരം ഗര്‍ഭനിരോധന ഉറകളാണ് ബിന്നില്‍ നിന്നും ലഭിച്ചിട്ടുള്ളത്. ഇവ കൂടാതെ ഒരു മോട്ടോര്‍ബൈക്ക് എന്‍ജിനും ലഭിച്ചിട്ടുണ്ട്.

ഡബ്ലിനിലെ റീസൈക്ലിംഗ് ചാംപ്യനെ തിരഞ്ഞെടുക്കാനായി നടത്തിയ അന്വേഷണത്തിലാണ് ഇത്തരത്തിലുള്ള വിവരങ്ങള്‍ ലഭ്യമായത്.

Scroll To Top