Tuesday December 06, 2016
Latest Updates

റീട്ടെന്‍ഷന്‍ ചാര്‍ജിനെതിരെ രണ്ടായിരത്തിലധികം നേഴ്‌സുമാരും മിഡ്‌വൈഫ് ജീവനക്കാരും പ്രതിഷേധ മാര്‍ച്ച് നടത്തി

റീട്ടെന്‍ഷന്‍ ചാര്‍ജിനെതിരെ രണ്ടായിരത്തിലധികം നേഴ്‌സുമാരും മിഡ്‌വൈഫ് ജീവനക്കാരും പ്രതിഷേധ മാര്‍ച്ച് നടത്തി

ഡബ്ലിന്‍: റീട്ടെന്‍ഷന്‍ ചാര്‍ജിനെതിരെ രണ്ടായിരത്തിലധികം നേഴ്‌സുമാരും മിഡ്‌വൈഫ് ജീവനക്കാരും പ്രതിഷേധ മാര്‍ച്ച് നടത്തി. ബ്ലാക്ക് റോക്കിലെ നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫ് ബോര്‍ഡിലേക്കായിരുന്നു പ്രതിഷേധ മാര്‍ച്ച്. ജീവനക്കാരുടെ മൂന്നു യൂണിയനുകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. 100 ആയിരുന്ന റീട്ടെന്‍ഷന്‍ ഫീസ് 50 ശതമാനം വര്‍ധിപ്പിച്ച് 150 യൂറോ ആക്കിയതിനെതിരെയായിരുന്നു പ്രതിഷേധം. ഐ.എന്‍.എം.ഒ, സിപ്ടു, സൈക്യാട്രിക് നേഴ്‌സസ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സമരം. 

ആരോഗ്യ മേഖലയിലെ മറ്റ് ജീവനക്കാരുടെ വാര്‍ഷിക റീട്ടെന്‍ഷന്‍ ഫീസ് 2017 വരെ 100 യൂറോ ആയി നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ നേഴ്‌സിംഗ്, മിഡ്‌വൈഫ് ജീവനക്കാരുടെ മാത്രം ഫീസ് വര്‍ധിപ്പിച്ച നടപടിക്കെതിരെയാണ് പ്രതിഷേധം രൂക്ഷമായിരിക്കുനത്. കുറഞ്ഞ ശമ്പളം കിട്ടുന്ന നേഴ്‌സുമാരെ സംബന്ധിച്ച് വര്‍ധിപ്പിച്ച നിരക്ക് അടയ്ക്കുന്നത് വലിയ പ്രതിസന്ധിയാണെന്ന് സംഘടനകള്‍ വ്യക്തമാക്കി. പ്രതിഷേധ മാര്‍ച്ചിന് ശേഷം മൂന്നു സംഘടനകള്‍ കൂടി നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫ് ബോര്‍ഡിന് വിയോജനക്കുറിപ്പ് നല്‍കി. നേഴ്‌സിംഗ് ബോര്‍ഡില്‍ നിന്ന് നേഴ്‌സുമാര്‍ക്ക് വേണ്ടത്ര പിന്തുണ കിട്ടുന്നില്ലെന്ന് സംഘടനകള്‍ കുറ്റപ്പെടുത്തി

Scroll To Top