Wednesday December 07, 2016
Latest Updates

റിസര്‍വ് ബാങ്ക് വായ്പ നയം നാളെ പ്രഖ്യാപിക്കും; പലിശ നിരക്കില്‍ മാറ്റമുണ്ടാകാനിടയില്ല

റിസര്‍വ്  ബാങ്ക് വായ്പ നയം നാളെ പ്രഖ്യാപിക്കും; പലിശ നിരക്കില്‍ മാറ്റമുണ്ടാകാനിടയില്ല

നരേന്ദ്ര മോഡി ഗവണ്‍മെന്റ് അധികാരമേറ്റതിന് ശേഷമുള്ള ആദ്യ വായ്പാ നയം റിസര്‍വ് ബാങ്ക് നാളെ പ്രഖ്യാപിക്കും. കേന്ദ്രഭരണത്തില്‍ രാഷ്ട്രീയ മാറ്റമുണ്ടായെങ്കിലും പലിശ നിരക്ക് ഗണ്യമായി കുറയാനിടയില്ലെന്നാണ് സൂചന. പണപ്പെരുപ്പ നിരക്ക് കുറയാത്ത സാഹചര്യത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ പലിശ നിരക്കിന്റെ കാര്യത്തില്‍ കര്‍ക്കശ നിലപാടിലാണ്.

റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റമുണ്ടാകാനിടയില്ല. നിലവില്‍ 8 ശതമാനമാണ് റിപ്പോ നിരക്ക്. റിവേഴ്‌സ് റിപ്പോ, സി.ആര്‍.ആര്‍ തുടങ്ങിയ അടിസ്ഥാന ബാങ്ക് നിരക്കുകളിലും മാറ്റമുണ്ടാകാനിടയില്ല. പലിശ നിരക്കില്‍ 0.25 ശതമാനത്തിന്റെ നേരിയ കുറവ് പ്രഖ്യാപിച്ചേക്കും മറ്റ് നിരക്കുകളില്‍ മാറ്റമുണ്ടാകില്ല.

Scroll To Top