Thursday December 08, 2016
Latest Updates

റിമ കല്ലിങ്കലിന്റെ മാമാങ്കം ഡാന്‍സ് സ്‌കൂളിന് മഞ്ജു വാര്യര്‍ തിരി തെളിയിക്കും

റിമ കല്ലിങ്കലിന്റെ മാമാങ്കം ഡാന്‍സ് സ്‌കൂളിന് മഞ്ജു വാര്യര്‍ തിരി തെളിയിക്കും

യുവനടി റിമ കല്ലിങ്കലിന്റെ നേതൃത്വത്തില്‍ തുടങ്ങുന്ന മാമാങ്കം ഡാന്‍സ് സ്‌കൂളിന് മഞ്ജു വാര്യര്‍ തിരി തെളിയിക്കും. വ്യാഴാഴ്ച രാവിലെ പാലാരിവട്ടത്തുള്ള കഫെ പപ്പായയില്‍ വച്ചാണ് ഉദ്ഘാടനം. അഭിനയത്തിന് പുറമേ നര്‍ത്തകി കൂടിയായ റിമയുടെ ദീര്‍ഘനാളായുള്ള സ്വപ്നമായിരുന്നു മാമാങ്കം സ്‌കൂള്‍ ഓഫ് ഡാന്‍സ്.

ഭരതനാട്യം, കുച്ചുപ്പുടി, കളരി, യോഗ തുടങ്ങി ഹിപ്പ്‌ഹോപ്പ് പോലുള്ള വ്യത്യസ്ത നൃത്തരൂപങ്ങള്‍ക്കുള്ള പരിശീലനവും റിമയുടെ വിദ്യാലയത്തിലുണ്ടാകും. അതാത് വിഭാഗത്തില്‍ പ്രഗല്ഭരായ അധ്യാപകരാണ് ക്ലാസുകള്‍ നയിക്കുന്നത്. മാമാങ്കം സ്‌കൂള്‍ ഓഫ് ഡാന്‍സിലേക്കുള്ള അഡ്മിഷന്‍ ഇതിനകം ആരംഭിച്ച് കഴിഞ്ഞു. പ്രവേശനം നേടാനുള്ള അവസാന തീയതി ഓഗസ്റ്റ് 3 നു അവസാനിക്കും.

Scroll To Top