Sunday December 11, 2016
Latest Updates

റിമാ കല്ലുങ്കല്‍ അഭിനയത്തിലേയ്ക്ക് തിരിച്ചു വരുന്നു

റിമാ കല്ലുങ്കല്‍ അഭിനയത്തിലേയ്ക്ക് തിരിച്ചു വരുന്നു

നടി റീമാ കല്ലുങ്കല്‍ വീണ്ടും അഭിനയത്തിലേയ്ക്ക്. വിവാഹത്തിനുശേഷം അഭിനയത്തില്‍ നിന്നു വിട്ടുനിന്ന നടി റീമ കല്ലിങ്കല്‍ വീണ്ടും സിനിമയില്‍ സജീവമാകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നവാഗതനായ സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിലൂടെയാണ് റിമ സിനിമ ജീവിത്തില്‍ തിരിച്ചെത്തുന്നത്. ഈ ചിത്രം ഹാസ്യത്തിന് പ്രാധാന്യമുള്ളതാണെന്നാണ് വിവരം. ഭര്‍ത്താവ് ആഷിക് അബു സംവിധാനം ചെയ്യുന്ന ഒപ്പന എന്ന ചിത്രത്തിലും റിമ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. 

ഇപ്പോള്‍ മാമാങ്കം എന്ന പേരില്‍ ഒരു നൃത്തവിദ്യാലയം കൊച്ചിയില്‍ ആരംഭിച്ചിരിക്കുകയാണ് റിമ. ഇവിടെ ഭരതനാട്യം, കുച്ചുപ്പുടി എന്നിവയ്‌ക്കൊപ്പം കളരിയും യോഗയും അഭ്യസിപ്പിക്കുന്നുണ്ട്. വളരെ സെലക്ടീവായി നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ മാത്രമേ താന്‍ അഭിനയിക്കു എന്ന് റിമ വ്യക്തമാക്കി.

Scroll To Top