Sunday December 04, 2016
Latest Updates

റിഫോം അലൈന്‍സ് രാജ്യത്ത് പുതിയ തരംഗമാവുന്നു :രാഷ്ട്രീയ പാര്‍ട്ടി പിന്നീടെന്നു ലൂസിണ്ട ക്രെയ്റ്റണ്‍

റിഫോം അലൈന്‍സ് രാജ്യത്ത് പുതിയ തരംഗമാവുന്നു :രാഷ്ട്രീയ പാര്‍ട്ടി പിന്നീടെന്നു ലൂസിണ്ട ക്രെയ്റ്റണ്‍

ഡബ്ലിന്‍ :അയര്‍ലണ്ടിന്റെ രാഷ്ട്രീയ ഭാവി തിരുത്തികുറിയ്ക്കാനായി നവീകരണ കൂട്ടായ്മയ്ക്ക് വന്‍ തുടക്കം.ഡബ്ലിന്‍ ആര്‍ ഡി എസില്‍ നിറഞ്ഞു തുളുബിയ ജനസഞ്ചയത്തിന് മുന്‍പില്‍ ആദ്യമായി നയം വ്യക്തമാക്കിയപ്പോള്‍ ഒട്ടേറെ പുതുമകളും പ്രത്യേകതകളും നിറഞ്ഞതാണ് തങ്ങളുടെ പ്രസ്ഥാനം എന്നവര്‍ തെളിയിച്ചു. പാര്‍ട്ടി പൊളിറ്റിക്‌സ് നിലനിര്‍ത്താന്‍ വേണ്ടിയല്ല തങ്ങള്‍ റിഫോം അലയന്‍സിന് തുടക്കം കുറിച്ചതെന്ന് സ്ഥാപക നേതാവ് ലൂസിണ്ട ക്രെയ്റ്റണ്‍ ഉറപ്പിച്ചു പറഞ്ഞു.. റിഫോം അലയന്‍സ് സംഘടിപ്പിച്ച ആദ്യത്തെ കോണ്‍ഫറന്‍സില്‍ സംസാരിക്കവേയാണ് ഇന്നലെ ലൂസിണ്ട റിഫോം അലയന്‍സിന്റെ നിലപാട് വ്യക്തമാക്കിയത്.

റിഫോം അലയന്‍സിന്റെ പിറവി വഴി മറ്റൊരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ രൂപീകരണമല്ല ഉണ്ടായതെന്നും മുന്‍ ജൂനിയര്‍ മിനിസ്റ്ററും ഡബ്ലിന്‍ സൗത്ത് വെസ്റ്റ് റ്റിഡിയുമായ ലൂസിണ്ട വ്യക്തമാക്കി. എന്നാല്‍ ഭാവിയില്‍ തങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലേക്ക് മാറിക്കൂടാതെയുമില്ലെന്ന് റിഫോം അലയന്‍സ് അംഗമായ ഫിഡല്‍മ ഹീലി എയിംസ് പറഞ്ഞു.reform party

മാറ്റത്തെ മുന്‍കണ്ടുകൊണ്ടുള്ള പദ്ധതികളെക്കുറിച്ചും മറ്റും ചര്‍ച്ച ചെയ്യാനായി ആളുകളെയാണ് തങ്ങള്‍ക്ക് ലഭിക്കേണ്ടതെന്നും അക്കാര്യത്തില്‍ ഒട്ടനവധിപേര്‍ തങ്ങള്‍ക്ക് പിന്തുണയുമായി വന്നിട്ടുണ്ടെന്നും ഇത്തരം ചിന്തകളും പദ്ധതികളും സെനഡിനും സഭയ്ക്കും മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരവും തങ്ങള്‍ക്ക് ലഭിക്കുമെന്നുമാണ് ലൂസിണ്ട ക്രെയ്റ്റണ്‍ പറയുന്നത്.

ഡബ്ലിനിലെ ആര്‍ഡിഎസില്‍ നടത്തിയ കോണ്‍ഫറന്‍സില്‍ പങ്കെടുത്തുകൊണ്ട് തങ്ങളുടെ പിന്തുണ അറിയിച്ചത് 1400 ലധികം ആളുകളാണ്. പൊളിറ്റിക്കല്‍ റിഫോമും ആരോഗ്യവും സാമ്പത്തികവും എല്ലാം തന്നെ ഇന്നലത്തെ കോണ്‍ഫറന്‍സില്‍ റിഫോം അലയന്‍സ് ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.
ലൂസിണ്ട ക്രെയ്റ്റന്റെ പ്രസംഗത്തോടെയാണ് കോണ്‍ഫറന്‍സ് സമാപിച്ചത്. മുന്‍പ് സംഭവിച്ചതുപോലുള്ള തെറ്റുകളും പരാജയങ്ങളും തങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്നും ലൂസിണ്ട അറിയിച്ചു.
പുതിയ, വ്യത്യസ്ഥമായ ഒരു സംഘടനയോടുള്ള ഐറിഷ് ജനതയുടെ സമീപനമാണ് കഴിഞ്ഞ കോണ്‍ഫറന്‍സില്‍ വ്യക്തമായതെന്ന് ലൂസിണ്ട കൂട്ടിച്ചേര്‍ത്തു. ഇതൊരു നാഷണല്‍ കോണ്‍വര്‍സേഷന്റെ തുടക്കമാണെന്നും ലൂസിണ്ട പറഞ്ഞു.
പാര്‍ട്ടി രൂപീകരണം കൊണ്ട് യോഗങ്ങളല്ല അര്‍ത്ഥമാക്കുന്നതെന്നും യുക്തിയുക്തമായ അടിത്തറ പണിയാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും ലൂസിണ്ട പറഞ്ഞു.
ഗര്‍ഭഛിദ്ര നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് റിഫോം അലയന്‍സ് അംഗങ്ങളുടെ തീരുമാനത്തെ സംബന്ധിച്ച് കാര്യങ്ങള്‍ വ്യക്തമാക്കുന്നതിനു മുന്‍പ് അതുമായി സംബന്ധിച്ച് വിശദമായ ചര്‍ച്ച ആവശ്യമാണെന്നും ലൂസിണ്ട ക്രെയ്റ്റണ്‍ പറഞ്ഞു.
റിഫോം അലയന്‍സിലെ അംഗങ്ങളില്‍ വളരെപ്പേര്‍ ഗര്‍ഭഛിദ്ര ഭേദഗതി നിയത്തിന് എതിരായാണ് നിലകൊണ്ടിരിക്കുന്നത്. എന്നാല്‍ അതിനെ അനുകൂലിക്കുന്നവരുടെ എണ്ണവും കുറവല്ല.
കോണ്‍ഫറന്‍സിന്റെ അവസാന സെഷന്‍ സാമ്പത്തികവുമായി ബന്ധപ്പെട്ടതായിരുന്നു. ഡേവിഡ് മാക് വില്ല്യംസ്, ബ്രിയാന്‍ കോള്‍ഫീല്‍ഡ്, അലിസന്‍ കൗസര്‍ എന്നിവരും കോണ്‍ഫറന്‍സില്‍ സാവമ്പത്തിക പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് സംസാരിച്ചു.
പൊളിറ്റക്കല്‍ റിഫോം സെഷനില്‍ ബ്രോഡ്കാസ്റ്റര്‍മാരായ ഒലീവിയ ഒ’ലീറി, ടോം മക്ഗര്‍ക് എന്നിവരും പൊളിറ്റിക്കല്‍ സൈന്റിസ്റ്റ് ജെയ്ന്‍ സ്യൂട്ടറും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ ഉപദേശക സമിതി അംഗമായിരുന്ന ഫിലിപ് ബ്ലോണ്ടും സംസാരിച്ചു.
സിംഗിള്‍ സീറ്റ് കോണ്‍സ്റ്റിറ്റ്വന്‍സികള്‍ കടന്നുവരണമെന്നും ക്ലയന്റലിസ്റ്റ് പൊളിറ്റിക്‌സ് അവസാനിക്കണമെന്നും ഒലീവിയ ഒ’ലീറി അഭിപ്രായപ്പെട്ടു.

Scroll To Top