Sunday December 04, 2016
Latest Updates

റിനോ ഡസ്റ്ററിന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് ഉടന്‍ വിപണിയില്‍

റിനോ ഡസ്റ്ററിന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് ഉടന്‍ വിപണിയില്‍

റിനോ ഡസ്റ്ററിന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് ഉടന്‍ വിപണിയില്‍ എത്തും. കൂടുതല്‍ സവിശേഷതകളോടെയാണ് ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍ എത്തുന്നത്. ഓഫ് റോഡ് യാത്രയ്ക്ക് കൂടി അനുയോജ്യമായ വിധത്തിലാണ് ലിമിറ്റഡ് എഡിഷന്‍ തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ലഭിച്ച വന്‍ സ്വീകാര്യതയാണ് ഡസ്റ്ററിന്റെ ലിമിറ്റഡ് എഡിഷന്‍ അതിവേഗം വിപണിയില്‍ എത്തിക്കാന്‍ റെനോയെ പ്രേരിപ്പിച്ചത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇന്ത്യന്‍ വിപണിയില്‍ റിനോയുടെ വില്പ്പന ഒരു ലക്ഷം കവിഞ്ഞു. 9.9 ലക്ഷം രൂപയാണ് ലിമിറ്റഡ് എഡിഷന്‍ പതിപ്പിന്റെ വില. ലിമിറ്റഡ് എഡിഷന്‍ പതിപ്പിനൊപ്പം ചെറുകാര്‍ വിപണിയിലേക്കും റിനോ ശ്രദ്ധ തിരിക്കാന്‍ തീരുമാനിച്ചു. നാല് ലക്ഷം രൂപയില്‍ കുറഞ്ഞ വിലയുള്ള ചെറുകാര്‍ ഉടന്‍ വിപണിയില്‍ ഇറക്കും. റിനോയുടെ ചെറുകാറുകള്‍ അടുത്ത വര്‍ഷം വിപണിയില്‍ ഇറങ്ങും.

Scroll To Top