Tuesday December 06, 2016
Latest Updates

റിച്ച്‌മോണ്ട് ഏരിയയില്‍ പൂച്ചകള്‍ ചത്ത സംഭവം മനപൂര്‍വം ആരോ വിഷം കൊടുത്തതെന്ന് സംശയം

റിച്ച്‌മോണ്ട് ഏരിയയില്‍ പൂച്ചകള്‍ ചത്ത സംഭവം മനപൂര്‍വം ആരോ വിഷം കൊടുത്തതെന്ന് സംശയം

ഡബ്ലിന്‍: ഡബ്ലിനിലെ റിച്ച്‌മോണ്ട് ഏരിയയില്‍ പൂച്ചകള്‍ ചത്ത സംഭവം മനപൂര്‍വം ആരോ വിഷം കൊടുത്തതെന്ന് സംശയം.ഐറിഷ്‌കാര്‍ സ്വന്തം മക്കളെ പോലെ പരിപാലിക്കുന്ന പൂച്ചകളെ അജ്ഞാതര്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്കിയെന്നാണ് സംശയം.മേഖലയില്‍ ഇതുവരെ 7 പൂച്ചകള്‍ ചത്തു. 6 പൂച്ചകളെ കാണാതായിട്ടുണ്ട്. ഇവയും ചത്തതാകാമെന്നാണ് സൂചന.

ഇതോടെ പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലായിരിക്കുകയാണ്. ചത്ത പൂച്ചകളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ശരീര ഊഷ്മാവ് താഴ്ത്തുന്നതിനു കാരണമായ ദ്രാവകം പൂച്ചകളുടെ ഉള്ളില്‍ ചെന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. എന്നാല്‍ എവിടെ നിന്നാണ് വിഷാംശം പൂച്ചകളുടെ ഉള്ളില്‍ ചെന്നതെന്നോ ആരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നൊ വ്യക്തമല്ല. വിഷാംശമുള്ള ഭക്ഷണം പൂച്ചകള്‍ക്ക് നല്‍കിയവര്‍ക്കായി അന്വേഷണം പുരോഗമിക്കുന്നു

Scroll To Top