Sunday December 11, 2016
Latest Updates

റിക്രൂട്ടിംഗ് തട്ടിപ്പിനിരയായ 350 മലയാളി നഴ്‌സുമാര്‍ കുവൈറ്റില്‍ തടങ്കലില്‍

റിക്രൂട്ടിംഗ് തട്ടിപ്പിനിരയായ 350 മലയാളി നഴ്‌സുമാര്‍ കുവൈറ്റില്‍ തടങ്കലില്‍

കൊച്ചി: റിക്രൂട്ടിംഗ് ഏജന്‍സിയുടെ തട്ടിപ്പിന് ഇരയായ 350 ഓളം മലയാളി നഴ്‌സുമാര്‍ കുവൈറ്റില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. സേവന വേതന വ്യവസ്ഥകള്‍ ലംഘിച്ചതായുള്ള പരാതിയെ തുടര്‍ന്ന് കുവൈറ്റ് സര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ ആശുപത്രിയിലെക്കാന് 350 ഓളം മലയാളി നഴ്‌സുമാരെ ഏജന്‍സി നിയമിച്ചത്. ഇക്കാര്യം അറിയാതെ മലയാളി നഴ്‌സുമാര്‍ തട്ടിപ്പിന് ഇരയാകുകയായിരുന്നു. കഴിഞ്ഞ മാസം 28 നാണ് നഴ്‌സുമാര്‍ കുവൈറ്റില്‍ എത്തിയത്.

തട്ടിപ്പിന് ഇരയായവരില്‍ 200 ഓളം പേര്‍ കോട്ടയം ജില്ലക്കാരാണ്. ബാക്കി 150 ഓളം പേര്‍ സമീപ ജില്ലകളില്‍ നിന്നുള്ളവരാണ്. തട്ടിപ്പിനിരയായ മലയാളി നഴ്‌സുമാരെ ജോലിക്ക് പോകാന്‍ അനുവദിക്കാതെ കമ്പനി ഗസ്റ്റ്‌ഹൌസുകളില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണു നാട്ടില്‍ ലഭിച്ച വിവരം. ഇവരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് വനിതാ കമ്മീഷന്‍ അംഗ ലിസി ജോസ് ആവശ്യപ്പെട്ടു.

Scroll To Top