Sunday December 04, 2016
Latest Updates

റാത്ത്ഡ്രത്ത് നൈറ്റ് വിജിലും വി.അന്തോണീസിന്റെ നൊവേനയും നാളെ 

റാത്ത്ഡ്രത്ത് നൈറ്റ് വിജിലും വി.അന്തോണീസിന്റെ നൊവേനയും നാളെ 

റാത്ത്ഡ്രം( വിക്ക്‌ളോ): എല്ലാ മാസവും റാത്ത്ഡ്രം സെന്റ് മേരീസ് ആന്‍ഡ് സെന്റ്‌മൈക്കിള്‍സ് പള്ളിയില്‍ നടത്തപ്പെടുന്ന രണ്ടാം ശനിയാഴ്ച രാത്രി ആരാധനയും വചന പ്രഘോഷണവും ഈ മാസം 14 ശനിയാഴ്ച്ച വൈകിട്ട് 7.30 മുതല്‍ 11.30 വരെ ഉണ്ടായിരിക്കുന്നതാണ്.

ഫാ.ബിനോയി എസ് വി ഡി ,ജോസ് പള്ളിപ്പാട്ട് എന്നിവരാണ് ഈ ആഴ്ച്ചയില്‍ പ്രാര്‍ത്ഥനകള്‍ നയിക്കുന്നത് . ജപമാല, ദൈവസ്തുതിപ്പ്, വചന പ്രഘോഷണം, വി. അന്തോനീസിനോടുള്ള നൊവേന, ദിവ്യബലി, ആരാധന എന്നിങ്ങനെയാണ് പ്രാര്‍ത്ഥന ക്രമം. യേശുവോടൊത്തു പ്രാര്‍ത്ഥനയില്‍ ആയിരിക്കാനും, ദുഖങ്ങളും ക്‌ളേശങ്ങളും അവിടുത്തെ സന്നിധിയില്‍ അര്‍പ്പിച്ച് സമാധാനവും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്  0899654293 ( ജിമ്മി), 0899 519 468 (സിനൂഷ് )എന്നിവരെ ബന്ധപ്പെടാവുന്നതാണ്

ROUTE FROM DUBLIN : M11 – N11- M11 – EXIT  No . 16 (after  BRAY and  ASHFORD ) to  RATHNEW & WICKLOW . At Rathnew mini roundabout take RIGHT Exit to RATHDRUM- R 752. 

Scroll To Top