Friday December 09, 2016
Latest Updates

റാത്ത്ഡ്രത്ത് ആരാധനയും,വചന പ്രഘോഷണവും,ഓശാന തിരുനാള്‍ ആചരണവും

റാത്ത്ഡ്രത്ത് ആരാധനയും,വചന പ്രഘോഷണവും,ഓശാന തിരുനാള്‍ ആചരണവും

റാത്ത്ഡ്രം( വിക്ക്‌ളോ): എല്ലാ മാസവും റാത്ത്ഡ്രം സെന്റ് മേരീസ് & സെന്റ് മൈക്കിള്‍സ് പള്ളിയില്‍ നടത്തപ്പെടുന്ന രണ്ടാം ശനിയാഴ്ച രാത്രി ആരാധനയും വചന പ്രഘോഷണവും ഈ മാസം 12 ശനിയാഴ്ച്ച നടത്തപ്പെടും.ഈ മാസത്തെ ആരാധനയോടൊപ്പം ഓശാനയുടെ തിരുക്കര്‍മ്മങ്ങളും,കുരുത്തോല വിതരണവും ഉണ്ടായിരിക്കും. വൈകിട്ട് 7.30 മുതല്‍ 11.30 വരെയായിരിക്കും തിരുക്കര്‍മ്മങ്ങള്‍.

ഫാ :ജോസഫ് വെള്ളനാല്‍ , ഫാ.ടോമി പാറടിയില്‍ എന്നിവര്‍ ഈ ആഴ്ച്ചയിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ജപമാല, ദൈവസ്തുതിപ്പ്, വചന പ്രഘോഷണം, വി. അന്തോനീസിനോടുള്ള നൊവേന, ദിവ്യബലി, ആരാധന എന്നിങ്ങനെയാണ് പ്രാര്‍ത്ഥന ക്രമം. കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ് .

കൂടുതല്‍ വിവരങ്ങള്‍ക്ക്
0899654293 ( ജിമ്മി)
0899653444 (ജിനു)
0863408825 (സില്‍ജു )

Scroll To Top