Friday December 09, 2016
Latest Updates

റാത്ത്ഡ്രം പള്ളിയില്‍ രാത്രി ആരാധനയും വചന പ്രഘോഷണവും ശനിയാഴ്ച്ച

റാത്ത്ഡ്രം  പള്ളിയില്‍ രാത്രി ആരാധനയും വചന പ്രഘോഷണവും   ശനിയാഴ്ച്ച

റാത്ത്ഡ്രം( വിക്ക്‌ളോ): എല്ലാ മാസവും റാത്ത്ഡ്രം സെന്റ് മേരീസ് ആന്‍ഡ് സെന്റ്‌മൈക്കിള്‍സ് പള്ളിയില്‍ നടത്തപ്പെടുന്ന രണ്ടാം ശനിയാഴ്ച രാത്രി ആരാധനയും വചന പ്രഘോഷണവും ഈ മാസം 8 ശനിയാഴ്ച്ച വൈകിട്ട് 7.30 മുതല്‍ 11.30 വരെ ഉണ്ടായിരിക്കുന്നതാണ്.

ഫാ : ജോര്‍ജ് അഗസ്റ്റ്യന്‍ ഓ എസ് ബി യാണ് ഈ ആഴ്ച്ചയില്‍ പ്രാര്‍ത്ഥനകള്‍ നയിക്കുന്നത് . ജപമാല, ദൈവസ്തുതിപ്പ്, വചന പ്രഘോഷണം, വി. അന്തോനീസിനോടുള്ള നൊവേന, ദിവ്യബലി, ആരാധന എന്നിങ്ങനെയാണ് പ്രാര്‍ത്ഥന ക്രമം. യേശുവോടൊത്തു പ്രാര്‍ത്ഥനയില്‍ ആയിരിക്കാനും, ദുഖങ്ങളും ക്‌ളേശങ്ങളും അവിടുത്തെ സന്നിധിയില്‍ അര്‍പ്പിച്ച് സമാധാനവും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

rathdrum_st_mary__st_michael_aisle (1)

കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി 0899654293 ( ജിമ്മി), 0899653444 (ജിനു), 0863408825 (സില്‍ജു ) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

ROUTE FROM DUBLIN : M11 – N11- M11 – EXIT  No . 16 (after  BRAY and  ASHFORD ) to  RATHNEW & WICKLOW . At Rathnew mini roundabout take RIGHT Exit to RATHDRUM- R 752. 

Scroll To Top