Wednesday December 07, 2016
Latest Updates

റാണി മുഖര്‍ജി അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരിയാകുന്നു

റാണി മുഖര്‍ജി അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരിയാകുന്നു

ബോളിവുഡ് താരം റാണി മുഖര്‍ജി അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരിയാകുന്നു. ദാവൂദ് ഇബ്രാഹിമിന്‍െ്‌റ ജീവിതം അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന ജീവചരിത്ര സിനിമയിലാണ് റാണി മുഖര്‍ജി അടുത്തതായി അഭിനയിക്കുന്നത്. ദാവൂദിന്റെ സഹോദരി ഹസീനയുടെ വേഷമാണ് റാണി കൈകാരം ചെയ്യുന്നത്. ഹസീന എന്ന പേരില്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രം അപൂര്‍വ്വ ലാഖിയയാണ് സംവിധാനം ചെയ്യുന്നത്. നംവബറില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങും.

അധോലോക നായകന്‍െ്‌റയുടെയും സഹോദരിയുടെയും ജീവിതം പ്രമേയമാക്കി സിനിമ എടുക്കുമ്പോള്‍ യാഥാര്‍ത്ഥ്യത്തോട് അടുത്ത് നില്‍ക്കണമെന്ന് തനിക്ക് നിര്‍ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഒരു വര്‍ഷത്തോളം ഹസീനയ്‌ക്കൊപ്പം താമസിച്ച് അവരുടെ ജീവിതം നേരിട്ട് മനസിലാക്കിയതായി സംവിധായകന്‍ പറഞ്ഞു. റാണി മുഖര്‍ജിക്ക് കഥാപാത്രത്തോട് പൂര്‍ണ്ണമായും നീതി പുലര്‍ത്താനാകുമെന്ന് തനിക്ക് ഉറപ്പാണെന്നും സംവിധായകന്‍ പറഞ്ഞു.

Scroll To Top