Saturday December 10, 2016
Latest Updates

റഷ്യയില്‍ കശ്മീര്‍ യുവാവിന്റെ കൊലപാതകം; കേസ് രജിസ്റ്റര്‍ ചെയ്തതായി സുഷമ സ്വരാജ്

റഷ്യയില്‍ കശ്മീര്‍ യുവാവിന്റെ കൊലപാതകം; കേസ് രജിസ്റ്റര്‍ ചെയ്തതായി സുഷമ സ്വരാജ്

മോസ്‌കോ :കശ്മീര്‍ യുവാവ് റഷ്യയില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. വിദ്യാര്‍ത്ഥിയായ യാസിര്‍ ജാവേദ് ആണ് റഷ്യന്‍ നഗരമായ കസാനില്‍ ഒരു സംഘം ആളുകളുടെ ആക്രമണത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ട്വിറ്റര്‍ വഴിയാണ് സുഷമ അറിയിച്ചത്.

കശ്മീരില്‍ നിന്നും പഠന ആവശ്യങ്ങള്‍ക്കായി കസാനിലെത്തിയ ജാവേദ് മാര്‍ച്ച് മൂന്നാം തീയതിയാണ് ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന് കോമയിലാവുകയും കഴിഞ്ഞ ചൊവ്വാഴ്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു. സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തുകയും കുറ്റവാളികളെ ശിക്ഷിക്കുകയും ചെയ്യണമെന്ന് ഇന്ത്യ റഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Scroll To Top