Saturday December 10, 2016
Latest Updates

റവന്യൂവിന്റെ പേരിലും തട്ടിപ്പ് : പ്രവാസികള്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്

റവന്യൂവിന്റെ പേരിലും തട്ടിപ്പ് : പ്രവാസികള്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്

ഡബ്ലിന്‍: റവന്യൂ വകുപ്പിന്റെ പേരിലും തട്ടിപ്പ് നടത്തുന്നതായി റിപ്പോര്‍ട്ട്. റവന്യൂ വകുപ്പിന്റെ പേരില്‍ ടാക്‌സ് പെയര്‍മാര്‍ക്ക് ടെക്സ്റ്റ് മെസ്സേജുകള്‍ വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ റവന്യൂ വകുപ്പ് ഉപഭോക്താക്കള്‍ക്ക് യാതൊരു വിധത്തിലുള്ള ടെക്സ്റ്റ് മെസ്സേജുകളും അയക്കുന്നില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ആര്‍ക്കെങ്കിലും ഇത്തരത്തില്‍ മെസ്സേജുകള്‍ ലഭിക്കുന്നുണ്ടെങ്കില്‍ അത് തട്ടിപ്പിന്റെ ഭാഗമാണെന്നും റവന്യൂ വകുപ്പ് മുന്നറിയിപ്പു നല്‍കുന്നുണ്ട്.

വ്യക്തിപരമായ വിവരങ്ങള്‍ കാണിച്ചുകൊണ്ടുള്ള ലിങ്കുകൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മെസ്സേജുകളാണ് ഇത്തരത്തില്‍ അയക്കപ്പെടുന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ ഇത് ഉപഭോക്താക്കളെ വിശ്വസിപ്പിക്കാനുള്ള തട്ടിപ്പുകാരുടെ തന്ത്രമാണെന്നും റവന്യൂ വകുപ്പ് സൂചിപ്പിക്കുന്നുണ്ട്.
ഇത്തരം മെസ്സേജുകള്‍ ലഭിച്ചാല്‍ അത് മായ്ച്ചുകളയുന്നതാണ് നല്ലതെന്ന് റവന്യൂ വകുപ്പ് പറഞ്ഞു. ആര്‍ക്കെങ്കിലും റീഫണ്ട് ലഭിക്കാനുണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ലോക്കല്‍ റവന്യൂ ഓഫീസില്‍ അന്വേഷിച്ചാല്‍ മതിയെന്നും തട്ടിപ്പിനിരയാവാതെ ശ്രദ്ധിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.
ഇത്തരം മെസ്സേജുകള്‍ക്ക് മറുപടിയായി ആരെങ്കിലും തങ്ങളുടെ ഡെബിറ്റ്/ ക്രഡിറ്റ് വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ബാങ്കുമായോ ക്രഡിറ്റ് കാര്‍ഡ് കമ്പനിയുമായോ ബന്ധപ്പെടണമെന്നും റവന്യൂ വകുപ്പ് അറിയിച്ചു.

Scroll To Top