Thursday December 08, 2016
Latest Updates

റയന്‍ എയറിന് ഗൂഗിള്‍ രഹസ്യ വിവരങ്ങള്‍ കൈമാറുമെന്ന് മൈക്കല്‍ ഒ’ലീറി :ഈ ഗൂഗിളിനെ വിശ്വസിക്കാമോ ?

റയന്‍ എയറിന് ഗൂഗിള്‍ രഹസ്യ വിവരങ്ങള്‍ കൈമാറുമെന്ന് മൈക്കല്‍ ഒ’ലീറി :ഈ ഗൂഗിളിനെ വിശ്വസിക്കാമോ ?

ഡബ്ലിന്‍ :മൈക്കല്‍ ഒ’ലീറിയുടെ റയന്‍ എയറുമായി ചേര്‍ന്ന് ഗൂഗിള്‍ രഹസ്യ പ്ലാനിംഗുകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. ഉപഭോക്താക്കള്‍ എയര്‍ലൈന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനായി ഓണ്‍ലൈന്‍ വഴി തിരയുന്നതിന്റെയും തിരഞ്ഞെടുക്കുന്നതിന്റെയും രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ ഗൂഗിള്‍ റ്യാന്‍ എയറിന് ഒരു രഹസ്യ ധാരണ വഴി കൈമാറ്റം ചെയ്യാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പറയുന്നത് മറ്റാരുമല്ല .മൈക്കല്‍ ഒ’ലീറി തന്നയാവുമ്പോള്‍വിശ്വസിക്കാതിരിക്കേണ്ട കാര്യമില്ല

ഗൂഗിളുമായി ഇത്തരത്തില്‍ ഒരു പാട്ണര്‍ഷിപ്പ് സാധ്യമാവുകയാണെങ്കില്‍ ആളുകള്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന രീതി പോലും മാറ്റിമറിക്കാമെന്നാണ് റ്യാന്‍ എയറിന്റെ ഒ’ലീറി സണ്ടേ ഇന്‍ഡി പന്റ്‌റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

മൈക്കല്‍ ഒ’ലീറി പറയുന്നത് സത്യമാണെങ്കില്‍ ഗൂഗിളിനെ എങ്ങനെ വിശ്വസിക്കാനാവും എന്നാണു ഉപഭോക്താക്കളുടെ ഇപ്പോഴത്തെ ആശങ്ക.

ഗൂഗിളുമായി വളരെ ആകാംഷ നിറഞ്ഞ ‘പുരോഗമന പ്രവര്‍ത്തനങ്ങളും’ തീരുമാനിച്ചിട്ടുണ്ടെന്നും ഒ’ലീറി കൂട്ടിച്ചേര്‍ത്തു.റയന്‍ എയര്‍ െ്രെപസിംഗിനൊപ്പം റൂട്ടുകള്‍ തിരഞ്ഞെടുക്കാനും വളരെ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനും ഒക്കെയുള്ള വിവരങ്ങള്‍ ഗൂഗിളില്‍ കൊടുത്തിരിക്കുകയും ചെയ്യുമെന്നും ഒ’ലീറി പറയുന്നു.

ഗൂഗിളിന് തങ്ങളോട് ചേര്‍ന്ന് ഒരു പദ്ധതി ലോഞ്ച് ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും അത്തരത്തില്‍ ഒരു പദ്ധതിക്കായാണ് തങ്ങള്‍ ഇപ്പോള്‍ ഗൂഗിളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ പോകുന്നതെന്നും റയ്ന്‍എയര്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇത്തരം പുതിയ പദ്ധതികള്‍ സ്‌കൈ സ്‌കാനറിനെപ്പോലും വെള്ളം കുടിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മാര്‍ച്ച് അവസാനത്തോടെ തന്നെ പദ്ധതി നടപ്പില്‍ വരുത്താന്‍ സാധിക്കുമെന്നാണ് റ്യാന്‍എയര്‍ അധികൃതര്‍ അറിയിക്കുന്നത്. ഗൂഗിളില്‍ സര്‍ച്ച് ചെയ്യുകയാണെങ്കില്‍ നേരിട്ട് റ്യാന്‍എയറിലേക്കോ മറ്റ് അതേപോലുള്ള കമ്പനി സൈറ്റുകളിലേക്കോ നേരിട്ട് വില അറിയാനുള്ള വഴിയും ഇതുവഴി തുറന്നു കിട്ടും.

യൂറോപ്പില്‍ ‘പറക്കല്‍മാത്രം’ കൊണ്ട് ഒന്നും തന്നെ സാധിക്കില്ലെന്നും എന്നാല്‍ ഇത്തരം വ്യാവസായിക മേഖലകളിലേക്കുകൂടി ഇറങ്ങിച്ചെന്നാല്‍ ആ അവസ്ഥയ്ക്ക് പല മാറ്റങ്ങളും സംഭവിക്കാമെന്നും ഒ’ലീറി പറഞ്ഞു.

മൊബൈല്‍ കൊമേഴ്‌സ് പോലുള്ള വമ്പന്‍ മേഖലകളിലേക്ക് തിരിഞ്ഞ് വ്യാവസായിക വിപ്ലവങ്ങള്‍ സൃഷ്ടിക്കാനും ഒരുങ്ങുകയാണ് റയന്‍ എയര്‍ എന്നാണ് ഒ’ലീറി പറഞ്ഞത്.

Scroll To Top