Tuesday December 06, 2016
Latest Updates

റബ്ബര്‍ മേഖലയെ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കെഎം മാണി

റബ്ബര്‍ മേഖലയെ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കെഎം മാണി

ന്യൂഡല്‍ഹി: റബ്ബര്‍ മേഖലയെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ധനമന്ത്രി കെഎം മാണി. കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വിളിച്ചു ചേര്‍ത്ത സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിലാണ് മാണി ഇക്കാര്യം ആവശ്യപ്പെട്ടത്. മാണി പങ്കെടുത്തില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രസംഗം യോഗത്തില്‍ അവതരിപ്പിക്കുകയായിരുന്നു. വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ പരമാവധി ഇന്ത്യയില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുന്നതിനു ലക്ഷ്യമിട്ട് പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണ് മേയ്ക്ക് ഇന്‍ ഇന്ത്യ.

റബ്ബര്‍ കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ ബാങ്ക് വായ്പ്പ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായുള്ള പദ്ധതി കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിക്കണം. റബറിന്റെയും റബര്‍ ഉല്‍പന്നങ്ങളുടെയും ഇറക്കുമതി തീരുവ 40 ശതമാനമായി ഉയര്‍ത്തുക, സുഗന്ധവ്യഞ്ജന മേഖലയ്ക്കായി പ്രത്യേക ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ധനമന്ത്രി മാണി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.

Scroll To Top