Friday December 02, 2016
Latest Updates

റബ്ബര്‍ കര്‍ഷകര്‍ക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് തായ്‌ലണ്ട് പട്ടാള ഭരണകൂടം, അവഗണിച്ച് ഇന്ത്യ

റബ്ബര്‍ കര്‍ഷകര്‍ക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് തായ്‌ലണ്ട് പട്ടാള ഭരണകൂടം, അവഗണിച്ച് ഇന്ത്യ

കോട്ടയം: റബ്ബര്‍ വിലത്തകര്‍ച്ചയില്‍ നട്ടം തിരിയുന്ന കര്‍ഷകര്‍ക്ക് തായ്‌ലണ്ട് സര്‍ക്കാര്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. തായ്‌ലണ്ടിലെ പട്ടാള ഭരണകൂടം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കര്‍ഷകരെ അവഗണിക്കുകയാണ്. റബര്‍കര്‍ഷകര്‍ക്കു ധനസഹായവും പ്രത്യേക വായ്പാപദ്ധതിയും സംഭരണവും ഉള്‍പ്പെടെയുള്ള പാക്കേജാണ് തായ്‌ലണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ എട്ടര ലക്ഷം റബ്ബര്‍ കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതികളാണ് തായ്‌ലണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

ഇന്ത്യന്‍ രൂപയില്‍ ആയിരത്തിലധികം കോടി രൂപയുടെ പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഹെക്ടറിനു 11,800 രൂപ വച്ച് കര്‍ഷകര്‍ക്കു സാമ്പത്തിക സഹായം നല്‍കും. ഒരാള്‍ക്കു പരമാവധി 28,500 രൂപ ലഭിക്കും. പദ്ധതിക്ക് 1600 കോടി രൂപ. റബ്ബര്‍ കര്‍ഷകര്‍ക്ക് വായ്പ നല്‍കുന്നതിന് കാര്ഷിക ബാങ്കുകള്‍ക്ക് 208 കോടി രൂപ അനുവദിച്ചു.

റബ്ബര്‍ സംഭരണത്തിനായി നാലായിരം കോടി രൂപയും മാറ്റിവച്ചു. മലേഷ്യയും കര്‍ഷകര്‍ക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. ഇന്തോനീഷ്യ, മലേഷ്യ, വിയറ്റ്‌നാം തുടങ്ങിയ പ്രധാന റബ്ബര്‍ ഉല്‍പ്പാദക രാജ്യങ്ങള്‍ എല്ലാം റബര്‍ കര്‍ഷകര്‍ക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാന്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് റബ്ബര്‍ കര്‍ഷകരെ അവഗണിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.

Scroll To Top