Saturday December 03, 2016
Latest Updates

റബര്‍ സംഭരണ വില അഞ്ച് രൂപ കൂട്ടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു

റബര്‍ സംഭരണ വില അഞ്ച് രൂപ കൂട്ടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു

തിരുവനന്തപുരം: റബര്‍ വിപണി വിലയില്‍ നിന്ന് അഞ്ച് രൂപ കൂട്ടി സംഭരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. റബ്ബര്‍ വില 120 രൂപയില്‍ താഴെയായത് റബര്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതേതുടര്‍ന്ന് റബര്‍ കര്‍ഷകര്‍ ടാപ്പിംഗ് നിര്‍ത്തി വച്ചിരുന്നു. സംഭരണ വില ഉയര്‍ത്തണമെന്നും ഇറക്കുമതി അവസാനിപ്പിക്കണമെന്നും റബര്‍ കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സംഭരണ വില വര്ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. നേരത്തെ റോഡ് ടാറിങ്ങിനായും റബര്‍ സംഭരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

ഫ്‌ളെക്‌സ് നിരോധനം സംബന്ധിച്ചും ആദിവാസി മേഖലയുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ചും അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. ഇന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹിക്ക് പോകുന്നുണ്ട്. ധനമന്ത്രി കെഎം മാണിയുടെ നേതൃത്വത്തില്‍ കൂടുതല്‍ കേന്ദ്ര സഹായം തേടിയേക്കും.

Scroll To Top