Sunday December 11, 2016
Latest Updates

റബര്‍ വില 135 രൂപ:100 രൂപയിലേക്ക് താഴുമെന്ന് സൂചനകള്‍,കര്‍ഷകര്‍ ആശങ്കയില്‍ 

റബര്‍ വില 135 രൂപ:100 രൂപയിലേക്ക് താഴുമെന്ന് സൂചനകള്‍,കര്‍ഷകര്‍ ആശങ്കയില്‍ 

കോട്ടയം:റബര്‍ വിലയിടിവ് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏറ്റവും കുറഞ്ഞ നിലയിലേയ്ക്ക് കൂപ്പുകുത്തി.ഇന്നലെ 133 രൂപയ്ക്ക് വരെയാണ് ഒരു കിലോഗ്രാം റബറിന്റെ വില താഴ്ന്നത്.ഗ്രാമ പ്രദേശങ്ങളിലെ വ്യാപാരികള്‍ 130 രൂപയ്ക്കാണ് റബര്‍ വാങ്ങിയത്.ഒട്ടുപാലിന്റെ വിലയിലും ഇടിവുണ്ടായി.50 രൂപ മുതല്‍ 70 രൂപ വരെയായിരുന്നു ഒട്ടുപാലിന്റെ ഇന്നലത്തെ വില.

ടയര്‍ കമ്പനികള്‍ ഇപ്പോള്‍ റബര്‍ ശേഖരിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്.ഇത് വിലയിടിവിന് ആക്കം കൂട്ടുന്നുണ്ട്.135 രൂപയക്ക് സംസ്ഥാനത്ത് റബര്‍ കിട്ടുമെന്നിരിക്കെ 160 രൂപയോളം വില കൊടുത്ത് ഇറക്കുമതി റബര്‍ അതേസമയം അവര്‍ വാങ്ങുന്നുമുണ്ട്. 

ഏതാനം വര്‍ഷം മുന്‍പ് കുതിച്ചുയര്‍ന്ന റബര്‍ വില ഇപ്പോള്‍ തകര്‍ച്ചയുടെ നെല്ലിപ്പലക കാണുകയാണെന്നാണ് നിരീക്ഷകര്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴും തുടരുന്ന ആഗോള സാമ്പത്തികമാന്ദ്യം മൂലം റബര്‍ ഉപഭോഗത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇടിവാണ് റബര്‍ വിപണിയിലെ ഇപ്പോഴത്തെ കിതപ്പിനു കാരണമെന്നത് വ്യക്തമാണ്.ഇനിയും വില താഴോട്ട് പോകുമെന്നാണ് പ്രവചനം.

റബര്‍ വിപണിയെ കാത്തിരിക്കുന്നത് പ്രതീക്ഷയില്ലാത്ത ഭാവിയാണെന്നാണ് ഈ മേഖലയിലെ വിദഗ്ദര്‍ പറയുന്നത്,വില നൂറു രൂപയിലെങ്കിലും പിടിച്ചു നിന്നാല്‍ തന്നെ വലിയ ഒരു ഭാഗ്യം ആവുംഅതെന്നാന്ന് റബര്‍ മേഖലയിലെ പ്രമുഖര്‍ ഈയിടെ വ്യക്തമാക്കിയത്. ഈ ദശാബ്ദത്തിനൊടുവിലേ വിപണിയില്‍ ഒരു കുതിപ്പിന് സാധ്യതയുള്ളൂ എന്നാണ് മിക്ക വിദഗ്ദരും കാര്യകാരണ സഹിതം സമര്‍ത്ഥിക്കുന്നത്. ഇത്രയും വലിയൊരു ഇടിവിനെ കുറിച്ച് കൃത്യമായി പ്രവചിക്കുമ്പോഴും റബര്‍ ആഗോള സാമ്പത്തിക രംഗത്തെ മാന്ദ്യം പൂര്‍ണമായും മാറാതെ റബര്‍ വിലയില്‍ സാരമായ ഒരു കുതിപ്പിന് സാധ്യതയില്ലെന്നാണ് ഏവരും ഒരുപോലെ അഭിപ്രായപ്പെടുന്നത്.

സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് റബറിന്റെ പ്രധാന ഉപഭോക്ത ഭൂഖണ്ഡങ്ങളായ യൂറോപ്പും, അമേരിക്കയും ഇനിയും കരകയറിയിട്ടില്ല. 2013ല്‍ അതിനുള്ള സാധ്യതയും കുറവാണ്. കുതിച്ചുകൊണ്ടിരുന്ന ചൈനീസ്, ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥിതികളിലും വളര്‍ച്ചാനിരക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ ഈയിടെ കുറഞ്ഞു. അതുകൊണ്ടുതന്നെ ഈ രാജ്യങ്ങളിലെ ഏറ്റവും കൂടുതല്‍ റബര്‍ ആവശ്യമായ വാഹനം, ടയര്‍, മറ്റനുബന്ധ റബര്‍ വ്യവസായങ്ങള്‍ എല്ലാംതന്നെ തളര്‍ച്ചയിലാണ്.

റബര്‍ ഉല്‍പ്പാദനം കൂടുകയും ഉപഭോഗം കുറയുകയും ചെയ്തതായി ആഗോള വ്യാപാര കണക്കുകള്‍ സൂചിപ്പിക്കുന്നു.തല്‍ക്കാലം റബര്‍ വിലയിലെ തളര്‍ച്ച തുടരാനാണ് സാധ്യത കൂടുതല്‍ എന്നാണ് വ്യാപാരികളും പറയുന്നത്.

Scroll To Top